വീണ്ടും ചിറക് മുളയ്ക്കുമോ ആറന്മുള വിമാനത്താവള പദ്ധതിക്ക്? ; പ്രദേശത്ത് ഡ്രോണ്‍ സര്‍വ്വേ നടത്തി സ്ഥലയുടമ
ആറന്മുള: ആറന്മുള വിമാനത്താവള പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. പ്രദേശത്ത് ഡ്രോണ്‍ സര്‍വ്വേ നടത്തിയിരിക്കുകയാണ് സ്ഥലയുടമയായ എബ്രഹാം കലമണ്ണില്‍. ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയെ ഉപയോഗിച്ച് സര്‍വ്വേ നടത്തിയെന്നും തന്റെ പക്കല്‍ 400 ഏക്കറുണ്ടെന്നും ഒരു ആയിരം ഏക്കര്‍ ഭൂമി കൂടി കിട്ടിയാല്‍ പദ്ധതിക്ക് ഗുണകരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അബിന്‍ വര്‍ക്കിയും ആന്റോ ആന്റണിയും ഒപ്പമുണ്ടെന്നും കലമണ്ണില്‍ വെളിപ്പെടുത്തി.
കോളജിനായി എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കാനായിരുന്നു ഇദ്ദേഹം ആദ്യമായി സ്ഥലം വാങ്ങുന്നത്. പിന്നീട് ഇദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ ഭരണ സമയത്ത് വിമാനത്താവള ആവശ്യവുമായി മുന്നോട്ടു വരുകയായിരുന്നു.
വിമാനത്താവളത്തിന് സര്‍ക്കാര്‍ അനുമതി കിട്ടിയെങ്കിലും പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 2014 ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ പദ്ധതി റദ്ദാക്കി. സുപ്രിംകോടതി ഈ നടപടി ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സാഹചര്യത്തില്‍ പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്ന പ്രതീക്ഷയിലാണ് എബ്രഹാം കലമണ്ണില്‍.
Speculation over the revival of the long-pending Aranmula airport project has resurfaced after a drone survey was conducted in the proposed project area. The survey, reportedly carried out by landowners, has sparked fresh discussions about whether the controversial airport project could be revived.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."