ഗുരുഗ്രാമില്‍ വെടിവെപ്പ്: നാല് കുറ്റവാളികള്‍ കൊല്ലപ്പെട്ടു; മൂന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ബുധനാഴ്ച നടന്ന പൊലിസ് ഏറ്റുമുട്ടലില്‍ നാല് കുറ്റവാളികള്‍ കൊല്ലപ്പെട്ടു. വിദേശത്തുനിന്ന് പ്രവര്‍ത്തിക്കുന്ന മാഫിയ നേതാവ് ദീപക് നന്ദാലുമായി ബന്ധമുള്ള ഷൂട്ടര്‍മാരാണ് കൊല്ലപ്പെട്ടതെന്ന് ഗുരുഗ്രാം പൊലിസ് കമ്മീഷണര്‍ അറിയിച്ചു. പ്രതികളില്‍ നിന്ന് അഞ്ച് അത്യാധുനിക ആയുധങ്ങളും പൊലിസ് പിടിച്ചെടുത്തു.
സുശാന്ത് ലോക് മേഖലയിലെ ഒരു പ്രമുഖ വ്യവസായിയുടെ വസതിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുന്നതിനിടെയാണ് സംഭവം. ആക്രമണത്തിന് ശേഷം എസ്.യു.വിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആയുധധാരികളെക്കുറിച്ച് പൊലിസ് കണ്‍ട്രോള്‍ റൂമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തിയപ്പോഴും അക്രമികള്‍ വ്യവസായിയുടെ വീടിന് നേരെ വെടിവെപ്പ് തുടരുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കീഴടങ്ങാന്‍ പൊലിസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും അക്രമികള്‍ പൊലിസിന് നേരെയും വെടിയുതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം തിരിച്ചടിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ അഞ്ച് ഷൂട്ടര്‍മാര്‍ക്കും വെടിയേറ്റു.
പരുക്കേറ്റ അഞ്ചുപേരെയും ഉടന്‍ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് പേരുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഒരാള്‍ ചികിത്സയിലാണ്.
എറ്റുമുട്ടലിനിടെ ഗുരുഗ്രാം ക്രൈംബ്രാഞ്ചിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
കൊല്ലപ്പെട്ടവരുടെയും ചികിത്സയിലുള്ള പ്രതിയുടെയും തിരിച്ചറിയല്‍ വിവരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം, പിടിച്ചെടുത്ത ആയുധങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ അന്വേഷണം പൂര്‍ത്തിയായ ശേഷം പുറത്തുവിടുമെന്ന് ഗുരുഗ്രാം പൊലിസ് അറിയിച്ചു.
Four criminals were killed in a police encounter in Gurugram, Haryana on Wednesday. Gurugram Police Commissioner said the deceased were shooters linked to mafia leader Deepak Nandal, who operates from abroad. Police also seized five sophisticated weapons from the accused.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."