ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം: നട്ടെല്ലിന് പൊട്ടൽ, സാവരിയ നേരിട്ടത് അതിക്രൂര മർദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ന്യൂഡൽഹി/ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ക്രൂരമായ മർദനത്തിന് ഇരയായിരുന്നുവെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിലാണ് പെൺകുട്ടിയുടെ ശരീരമാസകലം മർദനമേറ്റ ചതവുകളുണ്ടായിരുന്നതായും നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നതായും കണ്ടെത്തിയത്. തലയ്ക്കേറ്റ കടുത്ത അടിയാണ് മരണകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ മകൾ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കപ്പെട്ടിരിക്കുകയാണ്.
വിദേശത്താണ് കുറ്റകൃത്യം നടന്നതെങ്കിലും പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും സാവരിയയുടെ സഹപാഠിയുമായ സദറുൽ അനാമിനെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. സദറുൽ അനാം സാവരിയയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഈ പരാതിയുൾപ്പെടെ അന്വേഷണ പരിധിയിൽ വരുമെന്ന് പൊലിസ് വ്യക്തമാക്കി.
ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) 208-ാം വകുപ്പ് പ്രകാരം വിദേശത്തുവെച്ച് ഇന്ത്യക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ നടന്നാൽ, കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ വിചാരണ നടത്താൻ വ്യവസ്ഥയുണ്ട്. നിലവിൽ ഉസ്ബെക്കിസ്ഥാനിലെ വിചാരണ നടപടികൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ ഈ നിയമസാധ്യത ഉപയോഗിക്കാനാണ് പൊലിസിന്റെ നീക്കം.
വിദേശത്തുനടന്ന കുറ്റകൃത്യമായതിനാൽ അന്വേഷണ പരിമിതികൾ മറികടക്കാൻ കേസ് ലോക്കൽ പൊലിസിൽ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യം പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട് സാവരിയയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി പൊലിസ് ഉടൻ തന്നെ രേഖപ്പെടുത്തും.
Savariya Basanth, a 21-year-old first-year medical student from Haripad, Kerala, was allegedly murdered by her classmate, Sadarul Anam, at the Bukhara State Medical Institute in Uzbekistan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."