HOME
DETAILS

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

  
Web Desk
July 12, 2026 | 1:15 AM

iran closes the strait of hormuz again declares it will deliver a strong retaliation against us aggression

തെഹ്‌റാന്‍: സമാധാന കരാര്‍ ലംഘിച്ച അമേരിക്കന്‍ നടപടിക്ക് കടുത്ത തിരിച്ചടി നല്‍കി ഇറാന്‍. മേഖലയിലെ യുഎസ് ഇടപെടല്‍ അവസാനിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒരു കപ്പലിനെയും പാതയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. 

ഇറാന്‍ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍- അമേരിക്ക സമാധാര കരാര്‍ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവും ഇറാന്‍ ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്ക നിര്‍ദേശിച്ച ബദല്‍ പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച, സൈപ്രസ് പതാക വഹിച്ച കപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇതിന് പിന്നാലെ തെക്കന്‍ ഇറാനിലെ പ്രമുഖ നഗരങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് അമേരിക്ക വ്യാപകമായ വ്യോമാക്രമണം നടത്തി. ബന്ദര്‍ അബ്ബാസ്, ബുഷഹര്‍, ചബഹര്‍, കിഷ് ദ്വീപ്, സിറിക്ക് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണം. ഈ ആഴ്ച്ച ഇറാന് നേരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസിലെ കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഇറാന്‍ പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  3 hours ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  9 hours ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  10 hours ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  10 hours ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  10 hours ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  10 hours ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  10 hours ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  11 hours ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  11 hours ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  12 hours ago