ഹജ്ജ് 2027: 20വരെ അപേക്ഷിക്കാം, കേരളത്തിൽ 15,000ത്തിലേറെ അപേക്ഷകർ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പരിശുദ്ധ ഹജ്ജ് തീർഥാടനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയ പരിധി ഈമാസം 20ന് സമാപിക്കും. കഴിഞ്ഞ മാസം 20 മുതലാണ് അപേക്ഷ സ്വീകരണം ആരംഭിച്ചത്. കേരളത്തിൽ നിന്ന് ഇതുവരെ 10,000 ലേറെ അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകളിൽ ഈ മാസം അവസാനം നറുക്കെടുപ്പ് നടത്തും. ഇതിൽ തിരഞ്ഞെടുക്കുന്നവർക്കാണ് തീർഥാടനത്തിന് അവസരം ലഭിക്കുക. ഇവർ ആദ്യഗഡു തുകയായ 1,52,300 രൂപ അടക്കണം. ഹജ്ജിന് അവസരം ലഭിച്ചവർ അകാരണമായി യാത്ര റദ്ദാക്കിയാൽ പിഴ ഈടാക്കും.
ഹജ്ജ് ക്വാട്ടയിൽ സംസ്ഥാനങ്ങൾക്ക് 70 ശതമാനവും സ്വകാര്യ ഗ്രൂപ്പുകൾക്ക് 30 ശതമാനവുമാണ് ഇത്തവണ ലഭിക്കുക. ഈ വർഷവും 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി, കരിപ്പൂർ, കണ്ണൂർ എന്നീ വിമാനത്താവളങ്ങളടക്കം ഇത്തവണ രാജ്യത്ത് 19 എംബാർക്കേഷൻ പോയിന്റുകളിലാണ് ഹജ്ജ് സർവിസ് നടക്കുക.
ഹജ്ജ് അപേക്ഷകരെ നാല് കാറ്റഗറിയായി തിരിച്ചാണ് നറുക്കെടുപ്പ്. 65 വയസിന് മുകളിലുള്ള ഹജ്ജ് അപേക്ഷകരും ഒരു സഹായുമാണ് ഒരു വിഭാഗം, 45 വയസ് കഴിഞ്ഞ മെഹ്റമില്ലാത്ത സ്ത്രീകളാണ് രണ്ടാം വിഭാഗം, 2026ലെ ഹജ്ജിന് അപേക്ഷിച്ച് അവസരം കിട്ടാത്ത വെയിറ്റിങ് ലിസ്റ്റിലെ ആദ്യ 20 ശതമാനം പേരാണ് മൂന്നാം വിഭാഗം. നിലവിലെ പുതിയ അപേക്ഷകർ നാലാം വിഭാഗത്തിലും ഉൾപ്പെടും. ഇവരിൽ ആദ്യ മൂന്ന് വിഭാഗങ്ങൾക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് നേരിട്ട് അവസരം ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."