HOME
DETAILS

കുടുംബവഴക്കിനിടെ ഭാര്യ പൊലിസിനെ വിളിച്ചു; പിടിയിലായത് 36 വര്‍ഷം മുമ്പ്  കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ പ്രതി 

  
July 13, 2026 | 2:28 AM

man arrested 36 years after gunpoint robbery

കോഴിക്കോട്(തിരുവമ്പാടി): കുടുംബവഴക്കിനിടെ ഭാര്യവിളിച്ചുവരുത്തിയ പൊലിസ് സംഘം മൈസൂരുവിലെ വീട്ടിൽനിന്ന് പൊക്കിയത് 36 വർഷം മുമ്പ് തിരുവമ്പാടി പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയെ.   തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായ  മലപ്പുറം അരീക്കോട് സ്വദേശിയായ വി.കെ ജോസ് എന്ന ശിവകുമാര്‍ (71) ആണ് അറസ്റ്റിലായത്. 1990-ല്‍ തിരുവമ്പാടിയില്‍ നിന്ന് കൂമ്പാറയിലേക്ക് രാത്രി സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് കവര്‍ന്ന കേസിലെ പ്രതിയായിരുന്നു ഇയാള്‍. സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ക്കെതിരേ തിരുവമ്പാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കവര്‍ച്ചയ്ക്കുശേഷം മൈസൂരുവിലെത്തിയ ജോസ് അവിടെ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്ത് സ്ഥിരതാമസമാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. 
കഴിഞ്ഞ ബുധനാഴ്ച രാത്രി കുടുംബവഴക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഭാര്യ എമര്‍ജന്‍സി ഹെൽപ് ലൈനിൽ  വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നരസിംഹരാജ പൊലിസ് വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ കട്ടിലിനടിയില്‍ നിന്ന് ഒരു നാടന്‍ തോക്കും കേരളത്തില്‍ താമസിച്ചിരുന്ന കാലത്തെ ചില രേഖകളും കണ്ടെത്തി. ഇതുസംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ നല്‍കിയ പരസ്പരവിരുദ്ധമായ മറുപടികള്‍ പൊലിസില്‍ സംശയമുണര്‍ത്തി. തുടര്‍ന്ന് കേരള പൊലിസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തിരുവമ്പാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചക്കേസില്‍ ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ടെന്ന് സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് തിരുവമ്പാടി  പ്രൊബേഷണറി എസ്.ഐ സുനിലും സീനിയര്‍ സി.പി.ഒ അബ്ദുല്‍ റഫീഖും ഉള്‍പ്പെട്ട സംഘം മൈസൂരുവിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജോസിനെ കേരളത്തിലെത്തിച്ച് താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പൊടിക്കാറ്റ്; സഊദിയിൽ റെക്കോർഡ് കുറവ്

Saudi-arabia
  •  3 hours ago
No Image

ഹജ്ജ് 2027: 20വരെ അപേക്ഷിക്കാം, കേരളത്തിൽ 15,000ത്തിലേറെ അപേക്ഷകർ

International
  •  4 hours ago
No Image

ബസുകളിലെ വിദ്യാര്‍ഥി കണ്‍സെഷന്‍ പ്രായം 27 ആക്കി ഉയര്‍ത്തി, ദൂരപരിധി 40 കിലോമീറ്റര്‍ 

Kerala
  •  4 hours ago
No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  11 hours ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  12 hours ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  12 hours ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  12 hours ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  13 hours ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  13 hours ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  14 hours ago


No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  14 hours ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  15 hours ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  14 hours ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  15 hours ago