ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
കൊച്ചി: ഹാള്‍മാര്‍ക്ക് എച്ച്.യു.ഐ.ഡി മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങളുടെ വ്യാപക വില്‍പ്പന സംസ്ഥാനത്ത് നടക്കുന്നതായി കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടിത സംഘത്തെ കണ്ടെത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസറും ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ ചക്കരക്കലില്‍ വ്യാജ സ്വര്‍ണം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരേ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളിയില്‍ വ്യാജ സ്വര്‍ണം വില്‍ക്കാനെത്തിയ സംഘം പൊലിസിനെ കണ്ട് രക്ഷപ്പെടുകയും അവര്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ കൊല്‍ക്കത്തയിലെ ഒരു ജ്വല്ലറിയില്‍ മാറ്റി വാങ്ങി തട്ടിപ്പ് നടത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ഹാള്‍മാര്‍ക്ക് എച്ച്.യു.ഐ.ഡി മുദ്ര പതിച്ച വ്യാജാഭരണങ്ങളാണ് ഇത്തരം തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
ബി.ഐ.എസ് കെയര്‍ ആപ്പില്‍ ആഭരണത്തിലെ ആറക്ക ആല്‍ഫാന്യൂമറിക് എച്ച്.യു.ഐ.ഡി നമ്പര്‍ പരിശോധിച്ചാല്‍ ഹാള്‍മാര്‍ക്കിങ് കേന്ദ്രത്തിന്റെ പേരും വിലാസവും ആഭരണം വിറ്റ ജ്വല്ലറിയുടെ വിവരങ്ങളും ലഭിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. സ്വര്‍ണം വാങ്ങുന്നവര്‍ ഈ സംവിധാനം നിര്‍ബന്ധമായും ഉപയോഗിച്ച് ആധികാരികത ഉറപ്പാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയ സ്ഥാപനങ്ങളില്‍ നല്‍കി വായ്പ തട്ടിയെടുക്കുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നതായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണവിലയില്‍ ഉണ്ടായ വന്‍ വര്‍ധനവിന് പിന്നാലെയാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായതെന്നും, വ്യാജാഭരണങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സംഘടിത സംഘത്തിന്റെ പ്രവര്‍ത്തനവും ഹാള്‍മാര്‍ക്ക് എച്ച്.യു.ഐ.ഡി മുദ്രയുടെ ദുരുപയോഗവും കേന്ദ്രസംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
The Kerala Gold and Silver Merchants' Association said there is widespread sale of fake gold ornaments with fake HUID hallmark stamps in the state. Association State President K. Surendran and General Secretary Adv. S. Abdul Nasser demanded that the organized gang behind this be identified and a comprehensive investigation be conducted.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."