HOME
DETAILS

വൈകീട്ട് 7ന് ശേഷം ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

  
Web Desk
July 13, 2026 | 11:22 AM

Possibility of partial power restrictions after 7 PM KSEB issues warning

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്കുശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് (കെ.എസ്.ഇ.ബി) അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതോടെ സംസ്ഥാനത്തിന് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാക്കുന്നതില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതായും ബോര്‍ഡ് അറിയിച്ചു.

സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതല്‍ 400 മെഗാവാട്ട് വരെ വര്‍ധിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത അവസ്ഥ ഉണ്ടായാല്‍ ഇന്ന് വൈകുന്നേരം ഏഴ് മണിക്കുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്.

വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിച്ച് അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കി ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചു.

KSEB has announced that partial power restrictions may be required in the state today after 7 PM.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർമാർക്കറ്റുകളിലെ ഷെൽഫിലെ വിലയല്ല ബില്ലിൽ! വൻ പൊരുത്തക്കേടെന്ന് പരാതി; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ

uae
  •  5 hours ago
No Image

ടാല്‍റോപ്പ് കമ്പനിക്കെതിരേ കോടികളുടെ തട്ടിപ്പ് ആരോപണം; പരാതിയുമായി ജീവനക്കാരും നിക്ഷേപകരും

Kerala
  •  5 hours ago
No Image

പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; ഇല്ലെങ്കില്‍ പണി കിട്ടും

Tech
  •  5 hours ago
No Image

പൊതുസ്ഥലങ്ങളിൽ ദീർഘകാലം വാഹനം പാർക്ക് ചെയ്താൽ മുട്ടൻ പണി കിട്ടും; കർശന മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  5 hours ago
No Image

വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി

Kerala
  •  5 hours ago
No Image

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

Kerala
  •  6 hours ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; അപൂര്‍വ വിധിയുമായി ഹൈക്കോടതി

Kerala
  •  6 hours ago
No Image

തീവണ്ടിയിലെ കള്ളന്മാര്‍...; നാല് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്ഷീറ്റുകളും തലയണകളും

National
  •  6 hours ago
No Image

'എടോ, നിനക്ക് അഡ്രസ് എഴുതാന്‍ അറിയോ?'; വിജയോത്സവ വേദിയില്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കെ.ടി. ജലീല്‍

Kerala
  •  6 hours ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  7 hours ago