ആവി കൊള്ളുന്നത് നല്ലതാണ്.. പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം
പനിയോ, ജലദോഷമോ കാണുമ്പോള്‍ തന്നെ ആവി കൊള്ളുന്നത് സാധാരണമാണ്. മഴക്കാലത്ത് ഇത്തരം രോഗങ്ങള്‍ സാധാരണമായതിനാല്‍ ആവി പിടിക്കുന്നത് കൂടുതലായിരിക്കും. ആവി കൊള്ളുന്നത് താത്ക്കാലികമായ ആശ്വാസത്തിനും രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനും സഹായിക്കുകയും ചെയ്യും. ആവി പിടിക്കുന്ന മെഷീന്‍ ഉപയോഗിച്ചോ, അല്ലെങ്കില്‍ വെള്ളം പാത്രത്തില്‍ ചൂടാക്കിയോ ഒക്കെയാണ് നമ്മള്‍ ആവിപിടിക്കാറുള്ളത്.
നനവുള്ളതും ചൂടുള്ളതുമായ നീരാവി ശ്വസിക്കുന്നതിലൂടെ നാസികാദ്വാരം തുറക്കാന്‍ സഹായിക്കും. മാത്രമല്ല വീര്‍ത്ത രക്തക്കുഴലുകലുകളുടെ അസ്വസ്ഥത അകറ്റുവാനും ആവി പിടിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ ആവി പിടിക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്കെത്തുന്ന നീരാവി കഫത്തെ നേര്‍ത്തതാകാനും സഹായിക്കും. കൂടുതല്‍ എളുപ്പത്തില്‍ തൊണ്ടയില്‍ നിന്നും മറ്റും കഫത്തെ നീക്കാന്‍ അനുവദിക്കുന്നു.
എന്നാല്‍ ആവിപിടിക്കുമ്പോള്‍ നമ്മളില്‍ പലരും ശ്രദ്ധക്കുറവ് മൂലം പല തെറ്റുകളും വരുത്താറുണ്ട്. ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- 15 മിനിറ്റില്‍ കൂടുതല്‍ ഒരിക്കലും ആവിപിടിക്കാനായിട്ടിരിക്കരുത്.ദീര്‍ഘനേരം ആവി പിടിക്കുന്നത് മൂക്കിനുള്ളിലെ രോകൂമങ്ങളെ നശിപ്പിക്കാന്‍ കാരണമാകും. പൊടിയും ബാക്ടീരിയുമൊക്കെ ശ്വാസകോശത്തിലേക്ക് പോകാതിരിക്കാന്‍ സഹായിക്കുന്നതാണ് ഈ രോമകൂമങ്ങള്‍. ദീര്‍ഘനേരം ആവി പിടിക്കുന്നത് ഈ രോമകൂമങ്ങളെ നശിപ്പിക്കുകയും ശ്വാസ കോശത്തിലേക്ക് പൊടിയും മറ്റും കയറി പോകാനും കാരണമാകും.
- കുട്ടികള്‍ ആവി പിടിക്കുന്ന സമയത്ത് അവരുടെ കൂടെയുണ്ടാവണം. കാരണം മെഷീനില്‍ നിന്നല്ലാതെ ആവി പിടിക്കുന്ന സമയത്ത് കുട്ടികള്‍ക്ക് പൊള്ളലുകള്‍ ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂട് വെള്ളം വീണ് പൊള്ളുന്നതിനെക്കാള്‍ കൂടുതല്‍ ആഴത്തില്‍ പൊള്ളുന്നത് ഒരു പക്ഷെ ആവി തട്ടുമ്പോഴായിരിക്കാം.
- ആവി പിടിക്കുമ്പോള്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന ശീലം ഭൂരിഭാഗം ആളുകള്‍ക്കുമുണ്ട്. സത്യത്തില്‍ ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. തലവേദനയ്ക്കും മറ്റുമുള്ള ബാമുകള്‍ ആവിപിടിക്കാനുള്ള വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കരുത്. ഇതിനു പകരം തുളസിയിലയോ യൂക്കാലിയോ തൈലമോ ഉപയോഗിക്കാം.
- മരുന്നുകള്‍ ഉപയോഗിക്കുന്നത് പല തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. സൈനസ് പ്രശ്‌നം കാരണം കഫമുണ്ടെങ്കില്‍ അത് മാറ്റാന്‍ വെറും വെള്ളത്തില്‍ ആവി പിടിക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ആവിപിടിക്കാനുള്ള വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് ഉപയോഗിക്കുന്നതു കൊണ്ടു കാര്യമായ പ്രയോജനമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
-
കണ്ണിലേയ്ക്ക് നേരിട്ട് ആവി കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ കണ്ണിന് മുകളില്‍ നനഞ്ഞ തുണി കെട്ടി വയ്ക്കുകയോ അല്ലെങ്കില്‍ കുക്കുംബര്‍ ഒട്ടിച്ചു വയ്ക്കുകയോ ചെയ്യാം. കണ്ണിലേക്ക് ആവി നേരിട്ട് തട്ടുന്നത് കാഴ്ച ശക്തി കുറയുന്നതിന് കാരണമാകും.
- കരിമംഗല്യം, മുഖത്ത് ചുവന്ന തുടിപ്പ്, വരണ്ടചര്‍മ്മം, റോസേഷ്യ, മുഖക്കുരു എന്നിവയുള്ളവര്‍ സ്ഥിരമായി ആവി പിടിക്കുന്നത് ചര്‍മ്മപ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കും. ആവി പിടിച്ചതിന് ശേഷം മുഖം തുടച്ച് ഒരു മോയ്ച്വറൈസര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
Steam inhalation can help relieve nasal congestion and provide temporary comfort from symptoms of colds and sinus irritation. However, it should be done carefully, as excessive heat or improper use can cause burns or worsen certain medical conditions. Using a safe water temperature, avoiding prolonged exposure, and keeping children away from hot steam are among the key precautions to ensure steam inhalation is both safe and effective.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."