HOME
DETAILS

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

  
July 13, 2026 | 6:00 PM

france without frenchmen former spanish prime minister makes racist remarks against french football team

മഡ്രിഡ്: യൂറോ കപ്പ് സെമിഫൈനലിൽ സ്പെയിനും ഫ്രാൻസും ഏറ്റുമുട്ടാനിരിക്കെ, ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ അധിക്ഷേപവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ്. ഫ്രഞ്ച് ടീമിലെ താരങ്ങളുടെ കുടിയേറ്റ പശ്ചാത്തലത്തെ ലക്ഷ്യമിട്ട് മരിയാനോ നടത്തിയ പരാമർശമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിൽ എഴുതിയ കോളത്തിലാണ് മുൻ പ്രധാനമന്ത്രിയുടെ വിവാദ പരാമർശം.

"രണ്ടു തവണ ലോക ചാമ്പ്യന്മാരും കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ്അപ്പുമായ മികച്ച ടീമാണ് ഫ്രാൻസ്. ഈ ടൂർണമെന്റിൽ മികച്ച പ്രകടനവുമായാണ് അവർ വരുന്നത്. എന്നാൽ, ഒരൊറ്റ ഫ്രഞ്ചുകാരൻ പോലുമില്ലാത്ത ടീമാണ് ഫ്രാൻസ്," എന്നായിരുന്നു മരിയാനോ റജോയിയുടെ കുറിപ്പ്. ഫ്രഞ്ച് ടീമിലെ ഭൂരിഭാഗം താരങ്ങളും ആഫ്രിക്കൻ വംശജരാണെന്നതിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു ഈ വംശീയ പരാമർശം.

2011 മുതൽ 2018 വരെ സ്പെയിൻ പ്രധാനമന്ത്രിയായിരുന്ന മരിയാനോക്കെതിരെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും കടുത്ത വിമർശനമാണ് ഉയരുന്നത്. അടുത്തിടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച പരഗ്വേ സെനറ്ററുടെ നിലവാരത്തിലേക്ക് മുൻ സ്പാനിഷ് പ്രധാനമന്ത്രിയും അധഃപതിച്ചെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, മുൻ പ്രധാനമന്ത്രിയുടെ പരാമർശത്തെ പൂർണ്ണമായി തള്ളി നിലവിലെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രംഗത്തെത്തി. നിറത്തിനും വംശത്തിനും ജനിച്ച് നാടിനും അതീതമായി എല്ലാവരെയും ഒന്നിച്ച് കാണുന്ന നാടാണ് സ്പെയിനെന്നും, വിദ്വേഷം പടർത്തുന്ന ഇത്തരം പ്രസ്താവനകളെ രാജ്യം പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനസ്, ഫ്രഞ്ച് മന്ത്രി അറോർ ബെർജ് എന്നിവരുൾപ്പെടെ പ്രമുഖരായ നിരവധി നേതാക്കളും മരിയാനോയുടെ വംശീയ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  6 hours ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  7 hours ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  7 hours ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  7 hours ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  7 hours ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  7 hours ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  8 hours ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  8 hours ago
No Image

ബദരിനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള; സ്വര്‍ണ്ണവും, വെള്ളിയും കടത്തി; ക്ഷേത്രസമിതി ഉദ്യോഗസ്ഥന്‍ പിടിയില്‍ 

National
  •  8 hours ago