സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
അടൂർ: മതംമാറി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. പത്തനംതിട്ട അടൂർ സ്വദേശിനി ഷഹനയുടെ (31) തൂങ്ങിമരണവുമായി ബന്ധപ്പെട്ട് ഏഴംകുളം സ്വദേശിയായ അരുൺകുമാറിനെയാണ് അടൂർ പൊലിസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയാണ് ഷഹനയെ വീടിനുള്ളിലെ സ്റ്റെയർകേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുൻപ് ഷഹനയെ അരുൺ ക്രൂരമായി മർദ്ദിച്ചിരുന്നതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായി.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഷഹനയുമായി അരുൺകുമാർ ദീർഘനാളായി പ്രണയത്തിലായിരുന്നു. എന്നാൽ അരുണിന്റെ സ്വഭാവദൂഷ്യം മനസ്സിലാക്കിയതോടെ ഷഹന ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ ഇയാൾ ഷഹനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലിസ് പറയുന്നു.
ഷഹനയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും അരുൺ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തനിക്കൊപ്പം മതംമാറി ജീവിക്കാൻ തയ്യാറായില്ലെങ്കിൽ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തിങ്കളാഴ്ച വൈകിട്ട് ഷഹനയുടെ മകൻ ട്യൂഷന് പോയ സമയത്താണ് അരുൺ വീട്ടിലെത്തിയത്. തുടർന്ന് മതംമാറ്റത്തെച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത തർക്കവും കൈയാങ്കളിയും ഉണ്ടായി.
യുവതിയുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാർ വാർഡ് കൗൺസിലറെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ സ്ഥലത്തെത്തുമ്പോൾ അരുൺ വീട്ടിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷഹനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു.
ഷഹനയുടേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. അരുണിന്റെ നിരന്തരമായ പീഡനവും ഭീഷണിയും കാരണം മറ്റ് മാർഗ്ഗങ്ങളില്ലാതെ ഷഹന ഇയാൾ വീട്ടിലുള്ളപ്പോൾ തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലിസിന്റെ നിഗമനം. ചോദ്യം ചെയ്യലിൽ ഷഹനയുമായി വഴക്കും കൈയാങ്കളിയും ഉണ്ടായതായി പ്രതി സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.
following the death of a young woman in adoor, the police have registered a case against her partner. reports indicate that the woman faced severe physical abuse when she tried to end the relationship, alongside intense pressure from her partner to convert her religion and live with him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."