ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന് വട്ടിയൂര്‍ക്കാവ് പൊലിസ് സ്റ്റേഷനിലെ രണ്ട് കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ്2 കോടതിയാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍ കാപ്പ പ്രകാരമുള്ള തടങ്കല്‍ നിലനില്‍ക്കുന്നതിനാല്‍ സുഗതന് ജയില്‍ മോചിതനാകാനാകില്ല. നിലവില്‍ അദ്ദേഹം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
നേരത്തെ കാപ്പ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ കോടതിയുടെ പ്രത്യേക അനുമതിയോടെ സുഗതന്‍ ജയിലില്‍വെച്ചുതന്നെ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജനാധിപത്യത്തില്‍ ജനവിധി മാനിക്കപ്പെടണമെന്നും അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനങ്ങള്‍ കോടതി സ്വീകരിക്കാമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലില്‍വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടര്‍ന്ന്, ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹൈക്കോടതി ആ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു. ജൂണ്‍ 9 മുതല്‍ കാപ്പ ചുമത്തി നാടുകടത്തല്‍ നടപടിക്ക് വിധേയനായ സുഗതന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടരുകയാണ്.
The court has granted bail to Thiruvananthapuram Corporation BJP Councillor R. Sugathan in two cases at Vattappara Police Station.The bail was granted by the Nedumangad Second Class Magistrate-2 Court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."