കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: കോടതി വിചാരണയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി എഡിറ്റ് ചെയ്യുന്നതിനും, പ്രചരിപ്പിക്കുന്നതിനും റീപോസ്റ്റ് ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തി സുപ്രീംകോടതി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റേയോ ബന്ധപ്പെട്ട കോടതിയുടേയോ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വെളളിയാഴ്ച വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.
കോടതിയുമായി ബന്ധപ്പെട്ട വീഡിയോയും ഓഡിയോയും ഉപയോഗിക്കുന്നതില്‍ നിയമപരമായ ചട്ടക്കൂട് വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തക ഹര്‍ഷിത ഗ്രോവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. കോടതിമുറിയിലെ സംഭാഷണങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങള്‍ മാത്രം പശ്ചാത്തലത്തില്‍ നിന്ന് വേര്‍തിരിച്ച് പ്രചരിപ്പിക്കുന്നത് കോടതികളുടെ അന്തസ്സിനെ ബാധിക്കുകയും നീതിന്യായ സംവിധാനത്തോടുള്ള പൊതുജനങ്ങളുടെ വിശ്വാസ്യത കുറയാൻ കാരണമാകുന്നുവെന്നും ഹരജിയിൽ ചൂണ്ടികാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."