HOME
DETAILS

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

  
Web Desk
July 24, 2026 | 6:04 PM

mvd issues strict directive to cancel driving licenses for draining wastewater from fish vehicles onto roads

തിരുവനന്തപുരം: മീൻവണ്ടികളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന മലിനജലം പൊതുനിരത്തുകളിൽ ഒഴുക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്.

ഇത്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും ഭാരിച്ച പിഴ ചുമത്താനും ട്രാൻസ്‌പോർട്ട് കമ്മീഷണർ കർശന നിർദേശം നൽകി. മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ പ്രത്യേകം പൈപ്പുകൾ ഘടിപ്പിച്ച് റോഡിലേക്ക് വെള്ളം ചീറ്റിയൊഴുക്കുന്നത് പതിവായ സാഹചര്യത്തിലാണ് എം.വി.ഡി.യുടെ ഇടപെടൽ.

"മീൻവണ്ടികളിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം റോഡിൽ വീഴുമ്പോൾ ഇരുചക്ര വാഹനങ്ങൾ വഴുതിവീണ് ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനുപുറമേ, വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നതായി എം.വി.ഡി. വ്യക്തമാക്കി.

റോഡിലേക്ക് വെള്ളം ഒഴുക്കുന്ന ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവർത്തികൾക്ക് ഇനിമുതൽ മോട്ടോർ വാഹന വകുപ്പ് പൂർണ്ണമായി തടയിടും. മീൻ കൊണ്ടുപോകുന്ന വാഹനങ്ങളിലെ മലിനജലം പുറത്തേക്ക് കളയാതെ വണ്ടിയിലെ പ്രത്യേക ടാങ്കുകളിൽ തന്നെ സൂക്ഷിക്കണം.

ഈ വെള്ളം ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമുള്ള നിശ്ചിത കേന്ദ്രങ്ങളിൽ മാത്രം ഒഴുക്കി കളയാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്വവുമാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

 

The Kerala Motor Vehicles Department (MVD) has issued a strict warning against fish transport vehicles dumping wastewater onto public roads. To curb this health hazard and prevent road accidents, the MVD announced that drivers caught spilling foul-smelling fish water on roads will face immediate cancellation of their driving licenses alongside severe legal action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 hours ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 hours ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 hours ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 hours ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 hours ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  5 hours ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  5 hours ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  5 hours ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  6 hours ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  6 hours ago

No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  8 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  8 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  8 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  8 hours ago