യുവസ്റ്റാര്‍ കിണറ്റിങ്ങല്‍ ജേതാക്കള്‍
കരുളായി: ചുങ്കത്തറ ചീരക്കുഴി ജലോത്സവ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരിമ്പുഴ ചീരക്കുഴി കടവില്‍ സംഘടിപ്പിച്ച വള്ളം കളി മത്സരവും സാംസ്‌കാരിക ഘോഷയാത്രയും നാടിന് ഉല്‍സവമായി മാറി. പുന്നപ്പാല മരക്കാര്‍, മ@ളത്തില്‍ ശാമുവേല്‍, പാറച്ചാലില്‍ വര്‍ഗീസ് ചാക്കോ മെമ്മോറിയല്‍ ട്രോഫികള്‍ക്കായി ഏഴു ടീമുകളാണു മത്സരത്തില്‍ പങ്കെടുത്തത്.
ആവേശകരമായ മത്സരത്തില്‍ യുവ സ്റ്റാര്‍ കിണറ്റിങ്ങല്‍ ജേതാക്കളായി. കൈരളി കരുളായി രണ്ട@ാം സ്ഥാനവും യുവതരംഗം വെള്ളേമ്പാടം മൂന്നാംസ്ഥാനവും നേടി. ജലോത്സവം പി.വി അന്‍വര്‍ എംഎല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ അധ്യക്ഷനായി. വള്ളംകളി മത്സരത്തിനു മുന്നോടിയായി നടന്ന സാംസ്‌കാരിക ഘോഷയാത്ര ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സ്വപ്ന ഫ്‌ളാഗ് ഓഫ് ചെയ്തു. കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ നയമ്പ് കൈമാറി. വല്‍സമ്മ സെബാസ്റ്റ്യന്‍ ജലഘോഷയാത്രയുടെ ഫ്‌ളാഗ് ഒഫ് നിര്‍വഹിച്ചു. മിനി അനില്‍കുമാര്‍, അബൂബക്കര്‍ മാടമ്പ്ര, ജോണ്‍ മാത്യു, പി.കെ സൈനബ, താജാ സക്കീര്‍, എം.സുകുമാരന്‍, ഹംസ പരപ്പന്‍, ഇ.ടി വിദ്യാധരന്‍, മുഹമ്മദ് ഹാജി ചെമ്മല, ഹക്കീം ചങ്കരത്ത്, എടക്കര എസ് ഐ സുനില്‍ പുളിക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ സുധീര്‍ പുന്നപ്പാല സ്വാഗതവും കെ.സി ചാക്കോ നന്ദിയും പറഞ്ഞു. ഒന്നാം സ്ഥാനക്കാര്‍ക്ക് സുധീര്‍ പുന്നപ്പാലയും രണ്ട@ാം സ്ഥാനക്കാര്‍ക്ക് ഉസ്മാന്‍ ചെമ്മലയും മൂന്നാം സ്ഥാനക്കാര്‍ക്കു ബീരാന്‍ഹാജി ചെമ്മലയും സമ്മാനങ്ങള്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."