HOME
DETAILS

മഴക്കുറവ്; മുതുമല വനമേഖലയില്‍ വരള്‍ച്ച രൂക്ഷമായി

  
backup
September 19, 2016 | 12:42 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%b5%e0%b4%a8%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2



ഗൂഡല്ലൂര്‍: വര്‍ഷകാലത്തും കാര്യമായി മഴ ലഭിക്കാതായതോടെ മുതുമല വന്യജീവി സങ്കേതം വരള്‍ച്ചയുടെ പിടിയില്‍. വേനലില്‍ വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളത്തിനായി നിര്‍മിച്ച കുളങ്ങളെല്ലാം വറ്റിവരണ്ട നിലയിലാണ്.
ശിങ്കാര, മസിനഗുഡി വനമേഖലയിലെ ആറ് കുളങ്ങളാണ് ഇതിനകം തന്നെ വറ്റിവരണ്ടത്. കൂടാതെ വനത്തിലെ ജല സ്രോതസുകളെല്ലാം വരണ്ടുണങ്ങി തുടങ്ങിയിട്ടുണ്ട്. സാധാരണഗതിയില്‍ എപ്രില്‍, മെയ് മാസങ്ങളിലാണ് വരള്‍ച രൂക്ഷമാകാറ്.
എന്നാല്‍ ഇത്തവണ മഴയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവാണ് സെപ്റ്റംബറില്‍ തന്നെ വരള്‍ച ബാധിക്കാന്‍ കാരണം.
കാടുണങ്ങിയതോടെ വന്യമൃഗങ്ങള്‍ കുടിവെള്ളം തേടി വനാതിര്‍ത്തികളിലെ ജനവാസ കേന്ദ്രങ്ങളിലെത്തി തുടങ്ങിയിട്ടുണ്ട്. വരള്‍ച രൂക്ഷമായാല്‍ ഇത്തവണ ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗ ശല്യവും രൂക്ഷമാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ വരള്‍ച്ചാ കാലത്ത് ടാങ്കറില്‍ വെള്ളമെത്തിച്ച് വനത്തിലെ കുളങ്ങള്‍ നിറച്ചിരുന്നു.
ഇത്തവണയും ഇത്തരത്തില്‍ വെള്ളം മെത്തിക്കാനാണ് വനം വകുപ്പ് തീരുമാനം. കാടിന് പുറമേ നീലഗിരി ജില്ലയിലെ കര്‍ഷകരും കൃഷിക്കാവശ്യമായ വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. പല കര്‍ഷകരും പണം നല്‍കി ടാങ്കറില്‍ വെള്ളമെത്തിച്ചാണ് കൃഷിയിടം നനക്കുന്നത്.
ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ച് കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാന്‍ ഡീസല്‍ സബ്‌സിഡ് നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യമുന്നയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago