കടമാന്‍തോട് പദ്ധതി ആരംഭിക്കണമെന്ന്
കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് ഒഴുകിപോകുന്ന വെള്ളം ജില്ലക്കു തന്നെ ലഭിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടികളെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കാവേരി ട്രിബ്യൂനല്‍ നിശ്ചയപ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളത്തിന്റെ വിഹിതത്തില്‍ ഭൂരിഭാഗവും കബനിയിലൂടെ കര്‍ണാടകത്തില്‍ എത്തിച്ചേരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കടമാന്‍തോട് പദ്ധതിയാരംഭിക്കാന്‍ ജലവിഭവ വകുപ്പ് നിലപാടെടുത്തിരുന്നു.
എന്നാല്‍ പ്രതിഷേധം കാരണം ഇതു മുടങ്ങി.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകള്‍ കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങാനും ഇത് കാരണമായി.
വൈകിയാണെങ്കിലും ഇതിന് പരിഹാരം കാണാന്‍ പദ്ധതി തുടങ്ങാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."