കടന്തറപ്പുഴയില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട സംഭവം അപകടം മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോയ സമയം
തൊട്ടില്‍പ്പാലം: മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോയ സമയത്താണ് കടന്തറപ്പുഴയില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട അപകടമുണ്ടായത്. കൂട്ടത്തിലുണ്ടണ്ടായിരുന്ന ജിഷ്ണു, അമല്‍ എന്നിവരുടെ മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോയസമയത്തുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പുഴയോരത്ത് ഇരിക്കുകയായിരുന്ന ആറുപേര്‍ അകപ്പെടുകയായിരുന്നു. ഈ സമയം സംഘത്തിലെ ഷിബിന്‍ദാസ് നീന്തല്‍ വശമില്ലാത്തതിനാല്‍ അല്‍പം മാറിയിരുന്നതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
വനാതിര്‍ത്തിയിലുണ്ടായ ശക്തമായ മഴയാണ് ഉരുള്‍പൊട്ടലിന് ഇടയാക്കിയത്. 2004ല്‍ ഉണ്ടായ ദുരന്തത്തില്‍ രണ്ടുകുടുംബങ്ങളില്‍ നിന്നായി പത്തുപേര്‍ ഇവിടെ മരിച്ചിരുന്നു. കാണാതായ പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. രാത്രി ഏറെ വൈകിയും പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു, കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത്, പാറയുള്ളപറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ്‌രാജ്, കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ദാസ് കക്കുഴിയുള്ളകുന്നുമ്മല്‍ ശശിയുടെ മകന്‍ ഷൈന്‍ശശി എന്നിവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെണ്ടത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."