കരാര്‍ ജീവനക്കാരെ നിയമിക്കുന്നു
കൊച്ചി: എറണാകുളം ജില്ല പഞ്ചായത്ത് ജില്ലയില്‍ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി നടപ്പാക്കുന്ന നായ്ക്കളുടെ അനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രോഗ്രാം പദ്ധതിയിലേക്ക് കരാര്‍ ജീവനക്കാരെ നിയമിക്കുന്നു. വെറ്റിനറി ഡോക്ടര്‍, അറ്റന്റന്റുമാര്‍, ഡോഗ് ക്യാച്ചേഴ്സ് എന്നിവരെയാണ് നിയമിക്കുന്നത്. ഇവര്‍ക്ക് യഥാക്രമം 25000, 15000, 18000 രൂപ വീതമാണ് മാസ ശമ്പളം. ആലുവ, തൃപ്പൂണിത്തുറ, മുവാറ്റുപുഴ, പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍ എന്നീ മൃഗാശുപത്രികളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്തംബര്‍ 26 ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ നാല് വരെ എറണാകുളം ജില്ല മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താത്പര്യമുള്ളവര്‍ നിശ്ചിത അപേക്ഷ ഫോമില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. അറ്റന്റന്റുമാര്‍, ഡോഗ് ക്യാച്ചേഴ്സ് എന്നീ തസ്തികകള്‍ക്ക് നായക്കളോട് സ്നേഹവും മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."