HOME
DETAILS

ബംഗ്ലാദേശില്‍ ക്ഷേത്രം പൂജാരിയെ ഐ.എസ് കഴുത്തറുത്ത് കൊന്നു

  
backup
February 22, 2016 | 11:40 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa
ധാക്ക: ബംഗ്ലാദേശിലെ വടക്കന്‍ പഞ്ചഗഡ് ജില്ലയില്‍ പൂജാരിയെ ക്ഷേത്ര വളപ്പില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇതിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഐ.എസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രസ്താവന നടത്തിയത്. തലസ്ഥാനമായ ധാക്കയില്‍ നിന്നും 308 കി.മീറ്റര്‍ വടക്കുമാറി പഞ്ച്ഗഡിലെ ദേവിഗഞ്ച് ക്ഷേത്രത്തിലെ പൂജാരിയായ ജോഗേശ്വര്‍ റോയ്(55) എന്ന പൂജാരിയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തെ സഹായിക്കാനെത്തിയ രണ്ടുപേരെ ഭീകരര്‍ വെടിവെക്കുകയും ചെയ്തു. അഞ്ചോ ആറോ പേരടങ്ങുന്ന ഐ.എസ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. ക്ഷേത്രത്തിന് കല്ലെറിയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ പൂജാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ ജനങ്ങളില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് വെടിതുര്‍ത്തും ബോംബെറിഞ്ഞും ഭീകരര്‍ രക്ഷപ്പെട്ടത്. ഏതാനും നാളുകളായി മുസ്‌ലിം, ഹിന്ദു ആരാധനാലയങ്ങള്‍ക്കു നേരെ അടുത്ത കാലത്തായി ഐ.എസിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നു വരികയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജപ്പാന്‍, ഇറ്റാലിയന്‍ പൗരന്മാരും ഒരു ബംഗ്ലാദേശ് പൊലിസുകാരനും ഐ.എസ് ആക്രമണത്തില്‍ മരിച്ചിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  a month ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  a month ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  a month ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  a month ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  a month ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  a month ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  a month ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  a month ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  a month ago