HOME
DETAILS

പുതിയ നഗരസഭകളില്‍ മാസ്റ്റര്‍ പ്ലാന്‍; സര്‍വെ തുടങ്ങി

  
backup
September 20 2016 | 05:09 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1

 

തിരൂര്‍: ജില്ലയില്‍ ഒരു വര്‍ഷം മുമ്പു രൂപീകരിച്ച നഗരസഭകളില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനാവശ്യമായ നടപടികള്‍ തുടങ്ങി. സാമൂഹിക- സാമ്പത്തിക, ഭൂവിനിയോഗ, ട്രാഫിക് സര്‍വേകളാണു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നടത്തുന്നത്. താനൂരില്‍ സാമൂഹിക- സാമ്പത്തിക സര്‍വെ പൂര്‍ത്തിയായി. ഭൂവിനിയോഗ സര്‍വെ അന്തിമഘട്ടത്തിലാണ്. പരപ്പനങ്ങാടിയില്‍ കഴിഞ്ഞ മാസം ട്രാഫിക് സര്‍വെയും തുടങ്ങി.
നഗരസഭാ നിവാസികളുടെ സാമൂഹിക- സാമ്പത്തിക അവസ്ഥ, ഭൂവിനിയോഗ സ്ഥിതി, വാഹനനിരക്ക്, റോഡുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും നിലവിലെ അവസ്ഥ, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഉണ്ടായേക്കാവുന്ന മാറ്റം കണക്കിലെടുത്തു നടപ്പാക്കേണ്ട വികസനം എന്നിവ കണക്കാക്കി ക്ഷേമ-വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനായാണു സര്‍വെ നടത്തുന്നത്. ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫിസിന്റെ മേല്‍നോട്ടത്തിലാണു സര്‍വെ നടപടികള്‍ പുരോഗമിക്കുന്നത്. എന്നാല്‍ അടുത്തിടെ ജില്ലയില്‍ രൂപീകരിച്ച കൊണ്ടോട്ടി, തിരൂരങ്ങാടി, വളാഞ്ചേരി നഗരസഭകളില്‍ സര്‍വ്വേ അടക്കമുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. പഞ്ചായത്ത് സംവിധാനത്തില്‍ നിന്നു നഗരസഭ പദവിയിലേക്കു മാറിയതു മൂലമുണ്ടായ സാങ്കേതിക കാരണങ്ങളാല്‍ വേഗത്തില്‍ നടപടിയെടുക്കാനാകാത്തതാണു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത് അടക്കമുള്ള മുന്നൊരുക്കങ്ങളില്‍ കാലതാമസം നേരിടുന്നത്.
എന്നാല്‍ വളരെ വൈകാതെ തന്നെ ഇവിടങ്ങളിലും വരുന്ന 25 വര്‍ഷത്തെ കാലയളവിലുള്ള വികസനം മുന്നില്‍ക്കണ്ടു വികസന -ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നു ജില്ലാ ടൗണ്‍പ്ലാനിങ് ഓഫിസര്‍ പറഞ്ഞു.
നഗരസഭകള്‍ക്കു കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ഫണ്ടുകള്‍ ലഭിക്കണമെങ്കില്‍ വ്യക്തമായ പദ്ധതികള്‍ അടങ്ങിയ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കണം. ഇതിനായാണു പുതിയ നഗരസഭകളായ പരപ്പനങ്ങാടിയിലും താനൂരിലും നടപടികള്‍ നേരത്തെ തന്നെ തുടങ്ങിയത്. സാമൂഹിക-സാമ്പത്തിക സര്‍വെ പ്രകാരം ബി.പി.എല്‍, എ.പി.എല്‍ കുടുംബങ്ങളുടെ കണക്കെടുപ്പ്, വ്യവസായങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍ എന്നിവയുടെ വിവരശേഖരണം, വ്യക്തികളുടെ സാമൂഹിക- ശാരീരിക ആരോഗ്യം ഉള്‍പ്പെടെ വിശദവിവരങ്ങളാണ് ഓരോ നഗരസഭയും ശേഖരിച്ചു സമര്‍പ്പിക്കേണ്ടത്. ഭൂവിനിയോഗ സര്‍വെപ്രകാരം കൃഷി ഭൂമിയുടെ വിശദാംശങ്ങള്‍, വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ വിവരങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ കണക്ക്, പുഴകള്‍, തോടുകള്‍, കുളങ്ങള്‍ എന്നീ ജലസ്രോതസുകളുടെ വിശദാംശങ്ങള്‍ എന്നിവയും നല്‍കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ നഗരസഭകളുടെ പരിധിയിലെ റോഡുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍, പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍, റോഡ് മുറിച്ചുകടക്കുന്നവര്‍, റോഡരികിലൂടെ പോകുന്ന കാല്‍നടയാത്രക്കാര്‍ എന്നിവയുടെ കണക്കെടുത്തു നിലവിലെയും ഭാവിയിലെയും അവസ്ഥ ട്രാഫിക് സര്‍വേയിലൂടെ താരതമ്യം ചെയ്താണു റോഡ് അടക്കമുള്ള പശ്ചാത്തല മേഖലയുടെ വികസനത്തിനായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക. ഓരോ ദിവസവും രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ ഒരു സംഘവും ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി എട്ടു വരെ മറ്റൊരു സംഘവും ട്രാഫിക് സര്‍വേയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നിന്നു വിവരശേഖരണം നടത്തും. പരപ്പനങ്ങാടിയില്‍ 22 അംഗ സംഘമാണു ട്രാഫിക് സര്‍വെ നടത്തുന്നത്. കെ.എസ്.ഇ.ബിക്കു കീഴില്‍ വരുന്ന എല്ലാ വിവരങ്ങളും നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍, ജീവനക്കാര്‍, സ്‌കൂളുകള്‍, അധ്യാപകര്‍, ആരാധനാലയങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളും സമാന്തരമായി ശേഖരിക്കുന്നുണ്ട്. വിവരശേഖരണം പൂര്‍ത്തിയായാല്‍ വിവിധ ഘട്ടങ്ങളിലൂടെ ചര്‍ച്ച നടത്തിയും ക്രോഡീകരിച്ചുമാണു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക. സംസ്ഥാന സര്‍ക്കാര്‍ മുഖേന ഇതു കേന്ദ്രസര്‍ക്കാറിലേക്കു സമര്‍പ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  24 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  24 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  24 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  24 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  24 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  24 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  25 days ago