അസ്‌ലം വധക്കേസ്: കലക്ടറേറ്റിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും 28ന്
കോഴിക്കോട്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരണഘടനാ ബാധ്യതയുള്ള സര്‍ക്കാര്‍ കൊലപാതകികളെ സഹായിക്കുന്നതിനു വേണ്ടിയാണ് നാദാപുരം അസ്‌ലം വധക്കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പിയെയും സി. ഐയെയും സ്ഥലം മാറ്റിയതെന്നും ഇത് ഇരട്ടനീതി നടപ്പാക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും എം.കെ രാഘവന്‍ എം.പി. യു.ഡി.എഫ് ജില്ലാ നിര്‍വാഹകസമിതി അംഗങ്ങളുടെയും മണ്ഡലം ചെയര്‍മാന്‍മാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികളെ അറസ്റ്റ് ചെയ്യാത്ത പിണറായി സര്‍ക്കാരിന്റെ പക്ഷപാതപരമായ നിലപാടില്‍ പ്രതിഷേധിച്ച് 28ന് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ധര്‍ണ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ കെ.സി അബു അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി, സി. മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, ടി. സിദ്ദീഖ്, അഡ്വ. പ്രവീണ്‍കുമാര്‍, കിഷന്‍ ചന്ദ്, കെ.പി രാജന്‍, ജി. നാരായണന്‍ കുട്ടി, യു.സി രാമന്‍, കെ.പി ബാബു, കെ.ജെ പോള്‍, പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, എ.സ്.വി ഉസ്മാന്‍ കോയ, കെ. ബാലകൃഷ്ണന്‍ കിടാവ്, എ അരവിന്ദന്‍, മോയിന്‍ കൊളക്കാടന്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, വി.എം ചന്ദ്രന്‍, എം.പി മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.
ജില്ലാ കണ്‍വീനര്‍ വി. കുഞ്ഞാലി സ്വാഗതവും കെ.കെ ചന്ദ്രഹാസന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."