അസ്ലം വധക്കേസ് പ്രതികളെ ഉടന്‍ പിടികൂടണം: മുസ്ലിം ലീഗ്
കൊടുവള്ളി: യൂത്ത്ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ വധത്തിലെ യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണ സ്വാധീനത്തിന്റെ മറവില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നതെന്നു യോഗം വിലയിരുത്തി.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.എം ഉമ്മര്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി അബ്ദുറഹ്മാന് കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി.
25നു വൈകിട്ടു മൂന്നിന് കൊടുവള്ളി കമ്മ്യൂനിറ്റി ഹാളില്‍ നടക്കുന്ന മണ്ഡലം ലീഗ് കണ്വന്ഷന് വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി വേളാട്ട് അഹമ്മദ് മാസ്റ്റര്‍, പി.സി അഹമ്മദ് ഹാജി, സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, മുഹമ്മദന്‍സ് മുട്ടാഞ്ചേരി, കെ. അഷ്റഫ് മാസ്റ്റര്‍, വി. ഇല്യാസ്, മടവൂര്‍ ഹംസ, വി.കെ കുഞ്ഞായിന്‍ കുട്ടി മാസ്റ്റര്‍, കാസിം കുന്നത്ത്, ടി.കെ മുഹമ്മദ് മാസ്റ്റര്‍, ബഷീര്‍ കട്ടിപ്പാറ, പി.സി മുഹമ്മദ്, കെ.കെ അബ്ദുല്ലക്കുട്ടി, എന്‍.സി ഉസ്സയിന് മാസ്റ്റര്‍, എ.പി മജീദ് മാസ്റ്റര്‍, അബ്ദുറഹ്മാന് തട്ടാഞ്ചേരി, മുഹമ്മദലി പട്ടിണിക്കര, പി.സി ആലിഹാജി, എം.എ ഗഫൂര്‍, കെ.കെ ജബ്ബാര്‍ മാസ്റ്റര്‍, ടി. മൊയ്തീന്‍കോയ, എന്‍.കെ അബൂബക്കര്‍, സി.കെ സലീം സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."