HOME
DETAILS
MAL
കൊല്ലം തേവലക്കര സ്വദേശി ബഹ്റൈനില്‍ മരിച്ചു
backup
September 22 2016 | 13:09 PM
മനാമ: ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി ബഹ്റൈനില്‍ മരിച്ചു. മനാമ ഒറിയന്റല്‍ പാലസ് ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന കരുനാഗപ്പള്ളി തേവലക്കര സ്വദേശി അലിയാര് കുഞ്ഞ് അബ്ദുള്‍ റഹിം (50) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്. മൃതദേഹം കമ്പനിയുടെ നേതൃത്വത്തില്‍ നാട്ടിലേയ്ക്കയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."