ആദിവാസി യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവം; യുവാവ് അറസ്റ്റില്‍
ആലക്കോട്: ആദിവാസി യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവ് ആറുവര്‍ഷത്തിനു ശേഷം പിടിയില്‍. അരീക്കാമലയിലെ കല്ലാ സന്തോഷിനെ(36)യാണ് ആലക്കോട് സി. ഐ പി. സുരേശനും സംഘവും അറസ്റ്റു ചെയ്തത്. അരീക്കാമല സ്വദേശിനിയായ യുവതിയെ 2010ലാണ് സന്തോഷ് മാനഭംഗപ്പെടുത്തിയത്. യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മംനല്‍കിയിരുന്നു. ഇപ്പോള്‍ 24 വയസുള്ള യുവതി കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ ഷെല്‍ട്ടറിലാണ് കുഞ്ഞിനൊപ്പം കഴിയുന്നത്.
സന്തോഷ് തന്നെ മാനഭംഗപ്പെടുത്തിയതുസംബന്ധിച്ച് യുവതി നേരത്തേ പരാതി നല്‍കിയിരുന്നില്ല.
കഴിഞ്ഞദിവസം കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ സ്കൂള്‍ അധികൃതര്‍ പിതാവിന്റെ പേര് ചോദിച്ചപ്പോഴാണ് സംഭവം പുറത്താകുന്നത്. പിന്നീട് സ്കൂള്‍ അധികൃതരുടെ നിര്‍ദേശപ്രകാരം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ഈ വിവരമറിഞ്ഞ് സന്തോഷ് നാട്ടില്‍നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നടുവിലില്‍ നിന്നാണ് പിടിയിലാകുന്നത്. സന്തോഷിനെ പീഡനത്തിനിരയായ യുവതി പിന്നീട് തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ച ത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."