പൊന്നാനി നഗരസഭ ശുചിത്വപ്പൊന്നാനി നഗരസഭ ശുചിത്വപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനംരവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനം
പൊന്നാനി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ 12 വരെ നടക്കുന്ന ശുചിത്വ പൊന്നാനി തീവ്രയജ്ഞ പരിപാടിയോടനുബന്ധിച്ച് മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് ശുചിത്വപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ പൊന്നാനി നഗരസഭാ ഓഫിസില്‍ നടന്ന വിവിധവകുപ്പ് മേധാവികളുടെ യോഗത്തില്‍ തീരുമാനമായി .
മഴക്കാല ശുചീകരണ യജ്ഞത്തില്‍ പൊന്നാനിയിലെ ജനത കാണിച്ച സാമൂഹ്യബോധത്തിന് തുടര്‍ച്ചകളുണ്ടാകണമെന്നാണ് നഗരസഭ ഭരണസമിതി ആഗ്രഹിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ട് മുതല്‍ 12 വരെ തെരുവുകളില്‍ നിന്നു പുരയിടങ്ങളിലേക്കും വീട്ടകത്തളങ്ങളിലേക്കും മാലിന്യനിര്‍മാര്‍ജ്ജനത്തെ വ്യാപിപ്പിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം .
പദ്ധതി നടത്തിപ്പിനായി കൗണ്‍സിലര്‍മാരുടേതും സര്‍വകക്ഷി നേതാക്കളുടേതും കുടുംബശ്രീ പ്രവര്‍ത്തകരുടെയും വ്യാപാരികളുടെയും സ്‌കൂള്‍ സന്നദ്ധ സംഘങ്ങളുടെയും യോഗങ്ങള്‍ നടന്നുവരികയാണ്. പൊന്നാനിയുടെ ഹൃത്തടം ചേര്‍ന്നൊഴുകുന്ന ജലധമനിയായ കനോലി കനാലിനെ തെളിയിച്ചെടുക്കുകയെന്ന ദൗത്യത്തിനും നഗരസഭ തുടക്കം കുറിക്കുന്നുണ്ട്. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ വി രമാധേവി, മുനിസിപ്പല്‍ സെക്രട്ടറി കെ.കെ മനോജ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."