തമിഴ്‌നാട്ടില്‍നിന്നും ജലം കിട്ടാന്‍ കര്‍ഷകപ്രക്ഷോഭം അത്യാവശ്യം: കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ
പുതുനഗരം: തമിഴ്‌നാട്ടില്‍നിന്നും ജലം വിട്ടുകിട്ടുന്നതിന് കര്‍ഷകരുടെ പ്രക്ഷോഭംഅത്യാവശ്യമെന്ന് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ വടവന്നൂര്‍ കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടവന്നൂരില്‍ സംഘടിപ്പിച്ച കര്‍ഷക കണ്‍വന്‍ഷനിലാണ് തമിഴ്‌നാട് കേരളത്തിന് അവകാശപെട്ട് വെള്ളം നല്‍കാതിരിക്കുന്നതിനെതിരേ കര്‍ഷകര്‍ സംഘടിക്കണമെന്ന് കെ.കൃഷ്ണന്‍കുട്ടിയും ആഹ്വാനം ചെയ്തത്.
പറമ്പിക്കുളം - ആളിയാര്‍ കരാറിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് നല്‍കേണ്ട വെള്ളം ഇപ്പോഴും നല്‍കുവാന്‍ തമിഴ്‌നാട് തയ്യാറാകുന്നില്ല. എന്നാല്‍, മുല്ലപെരിയാര്‍ വിഷയത്തിലുംശിരുവാണി വിഷയത്തിലും കേരളത്തിന്റെ അവകാശങ്ങള്‍ പോലും ലംഘിക്കുന്ന നിലപാടുകളാണ് തമിഴ്‌നാട് സ്വീകരിച്ചിട്ടുള്ളത്.
അട്ടപ്പാടിയില്‍ സര്‍വെക്കുള്ള അനുവാദം നല്‍കിയതു പോലും നടത്തുവാന്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമ്മതിച്ചില്ല. പറമ്പിക്കുളം വിഷയത്തിലും അവര്‍ ഒറ്റകെട്ടാണ്.
എന്നാല്‍ കേരളത്തിലെ പ്രത്യേകിച്ച് പാലക്കാട്ടിലെ കര്‍ഷകര്‍ക്ക് അവകാശപെട്ട വെള്ളംപോലും വാങ്ങിയെടുക്കുവാന്‍ ഒറ്റകെട്ടായി നിലകൊള്ളുന്നില്ല കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ പറഞ്ഞു.
കേരളത്തിലെ കര്‍ഷകര്‍ക്ക് അവകാശപെട്ട വെള്ളം ലഭിക്കുന്നതിനായി കര്‍ഷകര്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ച് രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പറമ്പിക്കുളം- ആളിയാര്‍ കരാറുകള്‍ പരിശോധിക്കുന്നതിനും കൃത്യമായി നടപ്പിലാക്കുന്നതിനുമായി ഒരു ട്രിബ്യൂണലിനെ നിയമിക്കേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.ബാബു എം.എല്‍.എ അധ്യക്ഷനായി. മുതലാംതോട് മണി മുഖ്യപ്രഭാഷണം നടത്തി. വി. കൃഷ്ണമൂര്‍ത്തി, പി. ജയപ്രകാശ്, എസ്. സുരേഷ്, വി. വിജയരാഘവന്‍, എസ്. അനന്ദകൃഷ്ണന്‍, കെ. മുരളീധരന്‍, പി.കെ. ദീപക്, സഹദേവന്‍, എ.ജി. ഹരീന്ദ്രനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."