ദീനദയാല്‍ ഉപാധ്യായക്ക് ആദരാജ്ഞലികളര്‍പ്പിച്ച് ദേശീയ കൗണ്‍സിലിനു തുടക്കം
കോഴിക്കോട്: ജനസംഘം പ്രസിഡന്റായിരുന്ന ദീനദയാല്‍ ഉപാധ്യായക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. ഇന്നലെ രാത്രി എട്ട് മണിയോടെ കടവ് റിസോര്‍ട്ടില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് മുന്നില്‍ നടി മഞ്ജു വാര്യരുടെ മോഹിനിയാട്ടം അരങ്ങേറി.
ഇന്ന് രാവിലെ പത്തിന് പ്രധാന നഗരിയായ സ്വപ്നഗരിയില്‍ കൗണ്‍സില്‍ പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ നടക്കും. ബി.ജെ.പിയുടെയും ജനസംഘത്തിന്റെയും വളര്‍ച്ചയും പഴയകാല പ്രവര്‍ത്തകരുടെ ചിത്രങ്ങളും സംഭവങ്ങളും എക്‌സിബിഷന്‍ ഉച്ചക്ക് 12ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം നാല് മണിയോടെ പൊതുസമ്മേളനം നടക്കും. ശേഷം തളി സാമൂതിരി സ്‌കൂളില്‍ അടിയന്തരാവസ്ഥ പീഡിതരെയും പഴയകാല ജനസംഘം നേതാക്കളെയും ആദരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
25ന് സ്വപ്ന നഗരിയില്‍ ദേശീയ കൗണ്‍സില്‍ യോഗം നടക്കും. വൈകിട്ട് ദീനദയാല്‍ ഉപാധ്യായ ജന്‍മശതാബ്ദി ആഘോഷങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."