HOME
DETAILS

കയാക്കിങ് യാത്ര ഇന്ന് ബേപ്പൂരില്‍ സമാപിക്കും

  
backup
September 24 2016 | 21:09 PM

%e0%b4%95%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ac%e0%b5%87

 

നിലമ്പൂര്‍: ചാലിയാര്‍ പുഴയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കയാക്കിങ് യാത്ര രണ്ടാം ദിനം പിന്നിട്ടു. ഇന്നലെ ചാലിയാറിലൂടെ മുപ്പതു കിലോ മീറ്ററാണ് സംഘം യാത്ര ചെയ്തത്. മമ്പാട് നിന്ന് രാവിലെ 6ന് യാത്ര തുടങ്ങിയ സംഘത്തിന് മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രാവിലെ 8.30 മണിക്ക് എടവണ്ണ പാലത്തിന് സമീപത്ത് വച്ച് സ്വീകരണം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തും പൗരാവലിയും ചേര്‍ന്ന് ഉച്ചയ്ക്കു മൈത്രക്കടവിലും സംഘത്തിന് സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ഷൗക്കത്തലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്ററി സ്‌കൂളിലെ അമ്പതോളം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പുഴ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ എം. കൃഷ്ണനുണ്ണി പങ്കെടുത്തു.
ഇന്നലെ ചാലിയാര്‍ നദിയിലൂടെ നടത്തിയ യാത്രയില്‍ 200 കിലോ മാലിന്യമാണ് സംഘം ശേഖരിച്ചത്. വൈകീട്ട് എടവണ്ണപ്പാറയ്ക്ക് സമീപം മുറിഞ്ഞാട് എത്തിച്ചേര്‍ന്ന കയാക്കിങ് സംഘത്തിന് കീഴുപറമ്പ് പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മുകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാടും ചടങ്ങില്‍ പങ്കെടുത്തു.തുടര്‍ന്ന് സാല്‍ ഹട്ടന്‍ സംഗീത വിരുന്നും അവതരിപ്പിച്ചു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പ്രമുഖ കയാക്കിങ് താരം കൗസ്തുബ് കാഡെയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അമ്പതോളം ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. ഇതില്‍ ആറ് കുട്ടികളും അഞ്ച് സ്ത്രീകളുമുണ്ട്. സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെയും കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെ കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ചാലിയാര്‍ റിവര്‍ ചലഞ്ച്-2016 എന്ന പേരില്‍ ദീര്‍ഘദൂര കയാക്കിങ് യാത്ര സംഘടിപ്പിച്ചത്. പല തരം കയാക്കുകളിലൂടെ സാഹസികമായി നടത്തുന്ന ബോധവല്‍ക്കരണ യാത്ര ഇന്ന് വൈകിട്ട് 5.30 മണിക്ക് ബേപ്പൂരില്‍ സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  12 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  22 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  26 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  42 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago