HOME
DETAILS

സര്‍ക്കാര്‍ ഭൂമി തങ്ങളുടേതാണെന്ന വാദവുമായി തൃക്കാക്കര നഗരസഭ

  
backup
September 25, 2016 | 1:53 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f


കാക്കനാട്:  സര്‍ക്കാര്‍ ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി തൃക്കാക്കര നഗരസഭ. ജില്ലാ പഞ്ചായത്ത് മന്ദിരത്തിനു സമീപമുള്ള ഏഴെക്കറോളം റവന്യൂ പുറമ്പോക്ക് ഭൂമി  വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ നഗരസഭ അധികൃതര്‍ വേലി കെട്ടി കൈവശപ്പെടുത്തിയതാണ് റവന്യൂ അധികൃതരെ ചൊടിപ്പിച്ചത്.
എ.ഡി.എം സി.കെ പ്രകാശിന്റെ നിര്‍ദേശപ്രകാരം കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍, കാക്കനാട് വില്ലേജ് ഓഫീസര്‍ പി.പി ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ കയേറ്റ ഭൂമി സര്‍ക്കാരിന്റേതാണെന്ന അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
അര്‍ധരാത്രിക്ക് ശേഷം നടത്തിയ കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വിവരം മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി കാക്കനാട് വില്ലേജ് അധികൃതര്‍ പറഞ്ഞു. 100 ശതമാനവും സര്‍ക്കാര്‍ പുറമ്പോക്കാണിത്. നഗരസഭക്ക് ഈ സ്ഥലത്ത് ഒരു അവകാശവുമില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിക്കായി 30 സെന്റ് സ്ഥലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറേറ്റില്‍ നിന്നും പട്ടിക സ്ഥലത്തു നിന്നും 60 സെന്റ് ഭൂമി തൃക്കാക്കര നഗരസഭയുടെ സഹകരണ ആശുപത്രി വികസനത്തിന് നല്‍കാന്‍ സര്‍ക്കാരും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ കയ്യേറ്റം തടഞ്ഞതെന്ന് വില്ലേജ് ഓഫീസര്‍ ഉദയകുമാര്‍ പറഞ്ഞു.
നഗരസഭയുടേതെന്ന് തെളിയിക്കാന്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് തന്നെയാണ്. അതേസമയം വികസന പദ്ധതികള്‍ക്കായി റവന്യൂ ഭൂമിയില്‍ അവകാശമുന്നയിക്കാന്‍ നഗരസഭക്ക് അധികാരമുണ്ടെന്ന നിലപാടിലാണ് നഗരസഭ അധികൃതര്‍. ജില്ലാ പഞ്ചായത്തിനും സഹകരണ ആശുപത്രിക്കും ഭൂമി വിട്ടുകൊടുക്കാന്‍ തടസ്സമുന്നയിക്കില്ല. ശേഷിച്ചഭൂമിയില്‍ മുനിസിപ്പല്‍ ടവര്‍ നിര്‍മ്മിക്കും.
ഷോപിങ് കോംപ്ലക്‌സ്, അന്താരാഷ്ട്ര നിലവാരമുള്ള കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയടക്കമുള്ള വിശദമായ പ്രോജക്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതിയും നഗരസഭക്ക് പ്രഥമ പരിഗണന നല്‍കാനാണ് സാധ്യതയെന്ന് ചെയര്‍പേഴ്‌സണ്‍ കെ.കെ.നീനു പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കയ്യേറി ചുറ്റും നെറ്റ് സ്ഥാപിച്ചത് നീക്കം ചെയ്യേണ്ട എന്നാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. മറ്റ് കയേറ്റങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഉപകരിക്കുമെന്ന നിലപാടാണ് വില്ലേജ് ഉദ്യോഗസ്ഥര്‍ക്കുമുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

Kerala
  •  a day ago
No Image

മർദനത്തെത്തുടർന്ന് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; പിതാവ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ അടിപൊളി പുതുവത്സരാഘോഷം: അൽ വത്ബയിൽ അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ പിറക്കും

uae
  •  a day ago
No Image

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു; പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡ് പോളിങ് മാറ്റിവച്ചു

Kerala
  •  a day ago
No Image

ആറുലക്ഷത്തിലധികം സ്വത്തുക്കൾ ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കി: ഉമീദ് പോർട്ടൽ അടച്ചു, രാജ്യത്താകെ എട്ട് ലക്ഷത്തിലേറെ വഖ്ഫ് സ്വത്തുക്കളിൽ 27 ശതമാനം മാത്രം രജിസ്റ്റർ ചെയ്തത്

Kerala
  •  a day ago
No Image

ദോഹ എയർ പോർട്ടിൽനിന്ന് റിയാദ് എയർ പോർട്ടിലേക്ക് ബുള്ളറ്റ് ട്രെയിൻ: ഖത്തറും സഊദി അറേബ്യയും ധാരണയിലൊപ്പിട്ടു

Saudi-arabia
  •  a day ago
No Image

കേരള തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലകളിൽ ഇന്ന് വോട്ടെടുപ്പ്; കാസർകോട് മുതൽ തൃശൂർ വരെ വ്യാഴാഴ്ച പൊതു അവധി

Kerala
  •  a day ago
No Image

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം: സുപ്രീംകോടതി ഇന്ന് ഹർജികൾ വീണ്ടും പരിഗണിക്കും; ലോക്സഭയിൽ രാജ്യവ്യാപക ചർച്ചയ്ക്ക് തുടക്കം

Kerala
  •  a day ago
No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  a day ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  a day ago