HOME
DETAILS

ഐസ് വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി

  
Web Desk
September 25 2016 | 01:09 AM

%e0%b4%90%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8d


മൂവാറ്റുപുഴ: അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ പരിപാടി ഐസ് വിദ്യാഭ്യാസ പദ്ധതിക്ക് പേഴയ്ക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.എച്ച് ഷഫീഖ്, ഹെഡ്മാസ്റ്റര്‍ ജോളി വര്‍ഗീസ്, പിടിഎ വൈസ് പ്രസിഡന്റ് എം.എം.ഫൈസല്‍, കെ.എസ്.പരീത്കുഞ്ഞ്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.എം റഹ്മത്ത് എന്നിവര്‍ പ്രസംഗിച്ചു.
ട്രെയ്‌നര്‍ ആദര്‍ശ് ജോര്‍ജ് പദ്ധതി വിശദീകരിച്ചു. രാജ്യത്താദ്യമായി ഒരു പാര്‍ലമെന്റ് മണ്ഡലത്തിന് സ്വന്തമായ പ്രത്യേക വിദ്യാഭ്യാസ പദ്ധതി തുടങ്ങുന്നത്.
കൃത്യമായ ആസൂത്രണവും പരിശീലനവും ഇല്ലാത്തതു മൂലം ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാതെ പോകുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ സ്ഥിരോത്സാഹികളാക്കി മാറ്റി പരിശീലനം നല്‍കുന്ന സമഗ്രമായ മികവിന്റെ വിദ്യാഭ്യാസ പദ്ധതിയാണ് ഐസ്. എന്‍ വിഷന്‍ഡ് യൂത്ത് ഫോര്‍ എന്റിച്ച്ഡ് സൊസൈറ്റി (ഐസ്)എന്ന വിദ്യാഭ്യാസ പരിശീലന പരിപാടി രാജ്യാന്തര രംഗത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ്.
ഒരു വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കുവര്‍ക്ക് തുടര്‍ പരിശീലനവും ട്രാക്കിങ് ഫോളോഅപ്പ് പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും ഒരു സി.ബി.എസ്.സി സ്‌കൂളും 35 ഗവണ്‍മെന്റ് സ്‌കൂളുകളും 35 എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടെ  74 സ്‌കൂളുകളിലാണ് ഈ വര്‍ഷം പരിശീലനം നടത്തുന്നത്.
ഒരു സ്‌കൂളില്‍ 60 വിദ്യാര്‍ഥികളടങ്ങുന്ന ഒരു ബാച്ച് വീതം തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 4500 വിദ്യാര്‍ഥികള്‍ക്കാണ് ഒന്നാംഘട്ട പരിശീലനം നല്‍കുന്നത്. ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ഥികളെയാണ് ഈ പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്നു പരാതി   

Kerala
  •  3 days ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ

uae
  •  3 days ago
No Image

വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്തുപോകുന്നത് നിരോധിക്കും; വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി

Kerala
  •  3 days ago
No Image

നാളെ ഭാരത് ബന്ദ്: 10 ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം; തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്

National
  •  3 days ago
No Image

ഫുട്ബോളിലെ ഏറ്റവും പൂർണനായ താരം അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡെക്കോ

Football
  •  3 days ago
No Image

ചാരവൃത്തി കേസ്: ജ്യോതി മൽഹോത്രയ്‌ക്കൊപ്പം വന്ദേഭാരതിൽ മുരളീധരനും സുരേന്ദ്രനും; ടൂറിസം വകുപ്പിനെതിരായ വിമർശനത്തിനിടെ വെട്ടിലായി ബി.ജെ.പി

Kerala
  •  3 days ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; ജയിൽ അധികൃതർക്ക് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിൽ നിന്നും ഉത്തരവ് ലഭിച്ചു

Kerala
  •  3 days ago
No Image

ഷാർജ: ഗതാ​ഗത പിഴകളുണ്ടോ? ഇപ്പോൾ അടച്ചാൽ 35 ശതമാനം വരെ കിഴിവ് ലഭിക്കും

uae
  •  3 days ago
No Image

നിപ; വയനാട് ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ

Kerala
  •  3 days ago
No Image

ഹേമചന്ദ്രൻ കൊലപാതകം: മുഖ്യപ്രതി നൗഷാദ് ബെംഗളൂരുവിൽ പിടിയിൽ

Kerala
  •  3 days ago