HOME
DETAILS

എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണനയെന്ന് ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പ്രധാനമന്ത്രി

  
backup
September 25 2016 | 10:09 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ae%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d

കോഴിക്കോട്: എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണനയാണെന്നും മുസ്‌ലിംകളടക്കമുള്ളവരെ ഒന്നായി കാണുകയാണ് ബി.ജെ.പിയുടെ നയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദലിതരുടേയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടേയും സമഗ്ര പുരോഗതിയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളെ തിരസ്‌കരിക്കാനല്ല പരിഷ്‌കരിക്കാനാണ് ദീന്‍ ദയാല്‍ ഉപാധ്യായ പറഞ്ഞതെന്നും മുസ്‌ലിംകളെ വോട്ടുബാങ്കായി മാത്രം കാണരുതെന്നാണ് അദ്ദേഹത്തിന്റെ നയമെന്നും സമൂഹത്തിലെ എല്ലാവരെയും ഒന്നായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട് സ്വപ്്‌ന നഗരിയില്‍ സംഘടിപ്പിച്ച ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തെ വികലമായി വ്യാഖ്യാനിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ജനസംഘത്തില്‍ നിന്ന് മാറിയെങ്കിലും ലക്ഷ്യത്തില്‍ നിന്ന് മാറിയിട്ടില്ലെന്നും നമ്മുടെ രാജ്യം യുവാക്കളുടെ രാജ്യമാണ് അതുകൊണ്ട് നമ്മുടെ സ്വപ്‌നങ്ങള്‍ക്കും യുവത്വം ഉണ്ടാകണമെന്നും മോദി പറഞ്ഞു.

സ്വതന്ത്രത്തിന് ശേഷം രാഷ്ട്രീയ മൂല്യങ്ങളിലുണ്ടായ ചോര്‍ച്ച ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. നിലപാടില്‍ വിട്ടുവീഴ്ചയില്ല, ജനക്ഷേമം ലക്ഷ്യമിട്ടാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. രാജ്യം ഭരിക്കുന്നത് പ്രതിബദ്ധയുള്ള സര്‍ക്കാരാണ്. ആഗോള താപനം നേരിടാന്‍ പാരിസ് ഉടമ്പടിയില്‍ ഒക്‌റ്റോബര്‍ രണ്ടിന് ഒപ്പു വെക്കും. പ്രകൃതി ചൂഷണം പ്രകൃതിയുടെ അസന്തുലിതാവസ്ഥക്ക് കാരണമാകും.

കേരളത്തിലെ ആക്രമണങ്ങളെപ്പറ്റി ദേശീയ സംവാദം നടത്തും. കേരളത്തിലെ പ്രവര്‍ത്തകര്‍ ഏറെ സഹിച്ചിട്ടുണ്ട്. വ്യത്യസ്ഥ ആശയമുള്ളവരെ ആക്രമിക്കുന്നത് രാഷ്ട്രീയ മര്യാദയല്ല. പോരാട്ടം ആശയങ്ങള്‍ തമ്മിലാകണമെന്നും കേരളത്തില്‍ ആക്രമണത്തിനിരയാകുന്ന പ്രവര്‍ത്തനകര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  17 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  17 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago