കെ.ബാബുവിനെതിരായ വിജിലന്‍സ് കേസ്; നിലപാട് വ്യക്തമാക്കി വി എം സുധീരന്‍
തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് നടപടി പകപോക്കലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍.ബാബുവിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് നിലപാട് വ്യക്തമാക്കി സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാബുവിനെതിരായി തെളിവുകള്‍ നല്‍കാന്‍ വിജിലന്‍സിനു കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന് പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയുണ്ടെന്നും സൂധീരന്‍ പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമാകാന്‍ വേണ്ടിയാണ് നിലപാട് പറയാന്‍ സമയമെടുത്തതെന്നും സുധീരന്‍ വിശദീകരിച്ചു.
കെ ബാബുവിനെതിരായ വിജിലന്‍സ് നടപടിയിലുള്ള വി എം സുധീരന്റെ നിലപാട് അറിയാനാണ് കെപിസിസി രാഷ്ട്രീയകാര്യ സമതിയുടെ ആദ്യ യോഗത്തിന് ശേഷം ഏവരും കാത്തിരുന്നത്.
അതേസമയം കെ ബാബുവിനെ പിന്തുണക്കാതിരുന്നതിന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സുധീരന്‍ വിമര്‍ശം നേരിട്ടു. സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പഴയ സുധീരനല്ല പുതിയ സുധീരനെന്ന് എം എം ഹസനും ആരോപിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിന് ശേഷവും മാണിയെ പിന്തുണച്ച സുധീരന്‍ എന്തുകൊണ്ട് ബാബുവിനെ പിന്തുണച്ചില്ലെന്നും ഹസന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."