യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
കൊട്ടാരക്കര: യുവതി സ്ത്രീധന പീഡനത്തെ തുടര്‍ന്നു ആത്മഹത്യ ചെയ്തുവെന്ന കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിലായി.
വേങ്ങ ചരുവിള വീട്ടില്‍ പത്മാവതിയമ്മ(60),മകന് ജയകൃഷ്ണന്(37) എന്നിവരെയാണ് കൊട്ടാരക്കര ഡി.വൈ.എസ്.പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തത്. 2015 സെപറ്റംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. മൈനാഗപ്പളളി വേങ്ങ മൂത്തോട്ടില്‍ ക്ഷേത്രത്തിനു സമീപം ആതിര ഭവനില്‍ ചന്ദ്രന്പിളളയുടേയും ശോഭനകുമാരിയുടേയും മകളായ ആതിര പീഡനത്തെ തുടര്‍ന്ന് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി ആത്മഹത്യചെയ്യുകയായിരുന്നു. ആതിരയുടെയും ജയകൃഷ്ണന്റെതും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ വിവാഹത്തിനുശേഷം ആതിര നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു. അനുജത്തിയുടെ വിവാഹത്തിനുശേഷം അനുജത്തിക്കു കൊടുത്തതുപോലെ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ടായി പീഡനം. അമ്മയുടെയും മകന്റെയും ഉപദ്രവം സഹിക്കവയ്യാതെയാണ് ആതിര ആത്മഹത്യചെയ്യ്തതെന്നാണ് പൊലീസ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."