പാലം വലി തുടരും കണ്ണൂരില്‍ കോണ്‍ഗ്രസ്, ലീഗ് ബന്ധം വഷളാകുന്നു
കണ്ണൂര്‍: കോര്പറേഷന് തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ആടിയുലഞ്ഞ കണ്ണൂരിലെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ബന്ധം പരസ്യപോരിലേക്ക്. കോര്പറേഷന് തെരഞ്ഞെടുപ്പില്‍ പരസ്യമായി അന്യോന്യം കാലുവാരിയതിനാല്‍ ഇരുകക്ഷികള്‍ക്കും ഏറെ ക്ഷീണം പറ്റിയിരുന്നു. കോണ്‍ഗ്രസിനാണ് വന്‍ വീഴ്ചയുïായത്. ഇതിനുശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ കണ്ണൂര്‍ മണ്ഡലവും കോണ്‍ഗ്രസിനു നഷ്ടപ്പെട്ടു.
ലീഗ് രഹസ്യമായി പാരപണിഞ്ഞുവെന്ന ആരോപണം ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ക്കുï്. ഇതിനിടെയാണ് ജില്ലാ ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ നോമിനിയെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ പൊതു ധാരണയിലെത്തിയത്. ഇതില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
ഇതോടെ കോണ്‍ഗ്രസിനെതിരേയുള്ള പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിക്കാന്‍ ലീഗ് തയാറല്ല. കോര്പറേഷന് കൗണ്‍സലര്‍മാരില്‍ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പും ലീഗ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതായി മുസ്ലീം ലീഗ് നേതാക്കളായ പി കുഞ്ഞിമുഹമ്മദും അബ്ദുല്‍കരീം ചേലേരിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."