HOME
DETAILS
MAL
ഓണ്‍ലൈന്‍ ടാക്സി സര്വിസിനെന്ന വ്യാജേന വാഹനം വാടകയക്ക് വാങ്ങി തട്ടിപ്പ്: യുവതി പിടിയില്‍
backup
April 25 2016 | 02:04 AM
കൊച്ചി: ഓണ്‍ലൈന്‍ ടാക്സി സര്വിസിനെന്ന വ്യാജേന വാഹനം വാടകയക്ക് വാങ്ങി തട്ടിപ്പു നടത്തിയ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തില്‍ മീന എന്ന വ്യാജപേരില്‍ ജോലി ചെയ്തിരുന്ന തിരുവന്തപുരം സ്വദേശിയായ ലക്ഷ്മിയാണ് പിടിയിലായത്. സ്ഥാപന ഉടമയായ കാഞ്ഞിരപ്പള്ളി സ്വദേശി ജോസ്കുര്യന്‍ തോമസിനെ പിടികൂടുന്നതിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലിസ് അറിയിച്ചു. ഇയാള്‍ തിരുവനന്തപുരത്ത് രണ്ട് കോടി രൂപയുടെ തട്ടിപ്പു നടത്തി ഇപ്പോള്‍ ഒളിവിലാണ്.
എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ അവന്യൂ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലോ എക്സപ്രസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തില്‍ നിന്ന് ആറു കാറുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. എടയാര്‍ വ്യവസായ മേഖലയിലെ ജീവനക്കാരനായ കൃഷ്ണ കുമാറിന്റെ കാര്‍ ടാക്സി സര്വിസിനെന്ന വ്യാജേന തട്ടിയെടുക്കുകയായിരുന്നു. മാസം 25,000 രൂപ വാടക വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കൃഷ്ണ കുമാറിന്റെ ഭാര്യാ സഹോദരന്റെ കാറും ഈ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നു. മനോജ് എന്ന വ്യാജപേരിലാണ് ജോസ് കുര്യന് തോമസ് സ്ഥാപനം നടത്തിയിരുന്നത്. സ്ഥാപനത്തിലെ 120 ഓളം ജീവനക്കാരെ ശമ്പളം നല്‍കാതെ കബളിപ്പിച്ചതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."