HOME
DETAILS
MAL
'ഹൃദയത്തിന് വേണ്ടി ഒരു നടത്തം' സംഘടിപ്പിക്കും
backup
September 27 2016 | 23:09 PM
മലപ്പുറം: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, റോട്ടറി ക്ലബ് ഓഫ് ഹില്‍ ടോപ്പ് മലപ്പുറം, കോട്ടക്കുന്ന് കൂട്ടായ്മ എന്നിവ ചേര്‍ന്ന് വാക്കത്തോണ്‍ എന്ന പേരില്‍ ഹൃദയത്തിന് വേണ്ടി ഒരു നടത്തം സംഘടിപ്പിക്കുന്നു. 29ന് രാവിലെ 6.30ന് കോട്ടക്കുന്നില്‍ നിന്നാണ് തുടങ്ങുന്നത്. നഗരം ചുറ്റി കോട്ടക്കുന്നില്‍ തന്നെ സമാപിക്കും. ഡോ. തഹ്സിന് നെടുവഞ്ചേരി, ഡോ. ജി.വി വിനോദ് എന്നിവര്‍ ബോധവത്കരണ ക്ലാസെടുക്കും. പെട്ടെന്ന് കുഴഞ്ഞു വീഴുമ്പോള്‍ സ്വീകരിക്കേണ്ട അടിയന്തര ശുശ്രൂഷ സംബന്ധിച്ചും ക്ലാസുണ്ടാവും. വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് ചീഫ് എക്സിക്യൂട്ടീവ് ഡോ. വി.പി ജാസിര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ നിത്യാനന്ദ, കെ.സി രാജഗോപാല്‍, അനില്‍ പത്മനാഭ, ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."