പഞ്ചായത്തില്‍ സെക്രട്ടറിയുമില്ല കൃഷി ഓഫിസറുമില്ല; ദുരിതംപേറി പൊതുജനം
വല്ലപ്പുഴ: കൃഷി ഓഫിസറും സെക്രട്ടറിയുമില്ലാതെ നെല്ലായ പഞ്ചായത്തിലെ പൊതുജനം ദുരിതത്തിലാവുന്നു.
സെക്രട്ടറി സ്ഥലം മാറിപ്പോയിട്ട് മാസങ്ങളായെങ്കിലും ഇതുവരെയും പുതിയ ആളെത്തിയിട്ടില്ല.
ദിവസമെന്നോണം പലവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്ന ജനങ്ങള്‍ സെക്രട്ടറിയില്ലെന്ന മറുപടി കേട്ടു മടുത്തു. കൂനിന്മേല് കുരുവെന്ന പോലെ കൃഷി ഓഫീസറും സ്ഥലം മാറിപ്പോയി.
ഓഫിസറില്ലാത്തതിനാല്‍ പച്ചത്തേങ്ങ സംഭരണവും അവതാളത്തിലായി. സംഭരണം നടക്കാത്തതിനാല്‍ പല കര്‍ഷകരും കിട്ടിയ വിലക്ക് തേങ്ങ വിറ്റ് ഒഴിവാക്കി.
കൃഷി ഓഫിസറും സെക്രട്ടറിയും എന്ന് വരുമെന്ന ചോദ്യത്തിന് അധികൃതര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാനാവുന്നുമില്ല.
പഞ്ചായത്തില്‍ ഉടന്‍ കൃഷി ഓഫീസറെയും സെക്രട്ടറിയെയും നിയമിക്കണമെന്ന് നെല്ലായ പഞ്ചായത്ത് മുസ്ലിം ലീഗ് കണ്വന്ഷന് ആവശ്യപ്പെട്ടു. മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു.
മേലാടയില്‍ വാപ്പുട്ടി അധ്യക്ഷത വഹിച്ചു. ഉണ്ണീന്‍കുട്ടി മാസ്റ്റര്‍, എം.വീരാന്‍ ഹാജി, കെ.രായിന്‍, മുഹമ്മദ് ഉമരി, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. എം.ടി.എ നാസര്‍ സ്വാഗതവും ഹംസത്ത് മാടാല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."