താനാളൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരേ ലീഗ് രംഗത്ത്
തിരൂര്‍: താനാളൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുസ്ലിം ലീഗ് രംഗത്ത്. ഭരണസമിതിയുടെ നയങ്ങള്‍ക്കും നിലപാടുകള്ക്കുമെതിരെയാണു ലീഗിന്റെ എതിര്‍പ്പ്. ഇതിന്റെ ഭാഗമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ താനാളൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. ലോകബാങ്കിന്റെ 75 ലക്ഷം രൂപ നഷടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി ജനങ്ങളോടു മാപ്പു പറയണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുക, സമ്പൂര്‍ണ ഭവന പദ്ധതി പഞ്ചായത്തില്‍ നടപ്പാക്കുക, തെരുവു നായകളെ വന്ധ്യംകരിക്കുക, ഡാറ്റ ബാങ്ക് പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ലീഗ് നേതാക്കള്‍ ഉന്നയിച്ചു.
അബ്ദുറഹ്മാന് രണ്ടത്താണി സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങളോടു പറഞ്ഞ കാര്യങ്ങളൊന്നും നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാറാണു സംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കെ.വി.മൊയ്തീന് കുട്ടി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."