HOME
DETAILS

 കല്ലാച്ചിയില്‍ അശാന്തി പുകയുന്നു; അഞ്ചു കേസെടുത്തു

  
backup
September 28 2016 | 23:09 PM

%ef%bb%bf-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf




നാദാപുരം: യൂത്ത് ലീഗിന്റെ പ്രകടനവുമായി ബന്ധപ്പെട്ട് അക്രമം അരങ്ങേറിയ കല്ലാച്ചികല്ലാച്ചിയില്‍ അശാന്തി പുകയുന്നു. ഇരുമുന്നണികളും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നു കടകളെല്ലാം അടഞ്ഞുകിടന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ഗതാഗതം തടസപ്പെട്ടില്ല. സംഭവത്തിന്റെ തുടര്‍ച്ചയായി തെരുവംപറമ്പില്‍ ഇന്നലെ ഉച്ചയ്ക്ക് പൊലിസ് വാഹനത്തിനു നേരെ കല്ലേറുണ്ടായി. ഇതേതുടര്‍ന്നു മുന്‍കരുതലായി മൂന്നുപേരെ ഇവിടെ നിന്നു കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്കു നേരെയും സ്ഥാപനങ്ങള്‍ക്കു നേരെയും പരക്കെ ആക്രമണമുണ്ടായി. സംഭവസമയത്ത് നടന്ന കല്ലേറില്‍ നാദാപുരം സി.ഐ ജോഷി തോമസിന്റെ ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. റോഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യബസിന്റെ ചില്ലും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. ചേലക്കാട് ഫയര്‍‌സ്റ്റേഷനു സമീപം കാറിനു നേരെയുണ്ടായ ആക്രമണത്തില്‍ പെരിങ്ങത്തൂര്‍ അണിയാരം സ്വദേശികളായ വിജില്‍, അവനീത്, റിനിത്ത്, സനൂപ്, സുബിന്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റു. ഇവര്‍ സഞ്ചരിച്ച കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതായാണ് പരാതി.
 കല്ലേറില്‍ കണ്ണിന് പരുക്കേറ്റ വളയം കുയ്‌തേരിയിലെ കണിയാങ്കണ്ടി അലിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലാച്ചിയില്‍ കടയംകോട്ടു ഷാമിലിന്റെ ബൈക്ക് തീവച്ചു നശിപ്പിച്ച നിലയിലാണ്. തെരുവംപറമ്പ് സ്വദേശി കൊറോന്‍ അമ്മദിന്റെ ഓംനി വാന്‍, കല്ലാച്ചി ലീഗ് ഓഫിസ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന മിനി ലോറി, യാത്രക്കാരുമായി പോവുകയായിരുന്ന രണ്ടു ഓട്ടോറിക്ഷകള്‍ എന്നിവയും തകര്‍ത്ത നിലയിലാണ്. ജാതിയേരി വിഷ്ണുമംഗലം പാലത്തിനു സമീപം പെന്‍ചാരത്തോളി ബാലന്‍ നായരുടെ പെട്ടിക്കട തീവച്ചു നശിപ്പിച്ചു. മര്‍ദനമേറ്റ പരുക്കുകളോടെ കൈവേലിയിലെ അഖില്‍കൃഷ്ണ, ജിത്സന്‍, വട്ടോളി സ്വാദേശികളായ ശ്രീജേഷ്, ശ്രീരാജ്, ചങ്ങരംകുളംകുളത്തെ അഖിലേഷ്, ദേവര്‍കോവില്‍ സ്വദേശി രാഹുല്‍ മരന്നപ്പള്ളി, വിളക്കോട്ടൂരിലെ റിന്‍സിലാല്‍, പ്രിന്‍സ്, സ്മിനേഷ് എന്നിവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെട്ടേറ്റ ലീഗ് പ്രവര്‍ത്തകനായ പയന്തോങ്ങിലെ നിഹാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമവുമായി ബന്ധപ്പെട്ടു പൊലിസ് ഇതുവരെ അഞ്ചു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം പൊതുമുതല്‍ നശിപ്പിച്ചതിനും അനുവാദമില്ലാതെ പ്രകടനം നടത്തിയതിനുമാണ്. കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അസ്‌ലം വധക്കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലാച്ചിയില്‍ നടത്തിയ പ്രകടനം അക്രമാസക്തമായതോടെയാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്. വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടും സമാധാന ശ്രമങ്ങള്‍ക്കുള്ള നടപടിയൊന്നും ആരംഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago