HOME
DETAILS
MAL
ഇന്ത്യന്‍ സൈനികന് കസ്റ്റഡിയിലെന്ന് പാക് പത്രം
backup
September 29 2016 | 17:09 PM
ന്യൂഡല്‍ഹി: എട്ട് ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും ഒരാളെ തടവിലാക്കിയെന്നും പാകിസ്താന്. നിയന്ത്രണ രേഖയില്‍ തത്താപാനിയിലാണ് പാക് സൈന്യം തിരിച്ചടിച്ചതെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ചന്ദു ബാബുലാല്‍ ചൗഹാന് എന്ന ഇന്ത്യന്‍ പട്ടാളക്കാരനെയാണ് പാക് സൈന്യം പിടികൂടിയതെന്നും ഇയാളെ രഹസ്യ സങ്കേതത്തിലേക്ക് കൊണ്ടു പോയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര സ്വദേശിയാണ് 22 കാരനായ ഇയാളെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ സൈനികര്‍ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കരസേന നിഷേധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."