നിലമ്പൂരിലെ മിനി സിവില്‍ സ്റ്റേഷന് യാഥാര്‍ഥ്യമാക്കണം: ജോയിന്റ് കൗണ്‍സില്‍
നിലമ്പൂര്‍: സര്‍ക്കാര്‍ ഓഫിസുകള്‍ ഒരേ കുടക്കീഴില് കൊണ്ടുവരുന്നതിനായി നിലമ്പൂരിലെ നിര്‍ദ്ദിഷ്ട മിനി സിവില്‍ സ്റ്റേഷന് യാഥാര്‍ഥ്യമാക്കണമെന്നു ജോയിന്റ് കൗണ്‍സില്‍ നിലമ്പൂര്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജനസംഖ്യയും ഭൂവിസ്തൃതിയും കൂടിയ വണ്ടൂര്‍, അമരമ്പലം, വഴിക്കടവ്, വില്ലേജുകള്‍ വിഭജിച്ചു വാണിയമ്പലം, ചുള്ളിയോട്, മരുത കേന്ദ്രമാക്കി പുതിയ വില്ലേജുകള്‍ രൂപീകരിക്കണമെന്നും എല്ലാ കൃഷിഓഫീസുകളിലൂം പച്ചത്തേങ്ങ സംഭരണം ഏര്‍പ്പെടുത്തണമെന്നും മുതുകാട് വെറ്ററിനറി സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.മുകുന്ദന് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എന്‍.പി സലീം, സംസ്ഥാന സമിതി അംഗം എച്ച്.വിന്‍സന്റ്, സി.ഗിരീഷ് ബാബു, വി.മുനവ്വിര്‍, എ.പി കുഞ്ഞാലിക്കുട്ടി, പി.എസ് സന്തോഷ്, പി.രാജീവ്, വി.റെജീഷ്, കെ.എസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.മുനവ്വീര്‍ പ്രസിഡന്റ്, സി.ഗിരീഷ് ബാബു സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."