രണ്ടാം ടെസ്റ്റ്: ആദ്യ ദിനം പിടിമുറുക്കി ന്യൂസിലാന്റ്; ഇന്ത്യ 7/239
കൊല്‍ക്കത്ത: ന്യൂസിലാന്റുമായുള്ള രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ്. അജിങ്ക്യ രഹാനയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കും അര്‍ധസെഞ്ച്വറി നേടി.
ഈഡന് ഗാര്‍ഡന്‍സില്‍ തങ്ങളുടെ 501ാം ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് നേടിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ധവാനും മുരളി വിജയിയും നിലയുറപ്പിക്കും മുന്‍പേ പുറത്തായി. ശിഖര്‍ ധവാന് 1 (10), മുരളി വിജയ് 9 (29) റണ്‍സാണ് നേടിയത്. പിന്നീടെത്തിയ ചേതേശ്വര്‍ പുജാര(87)യും അജിങ്ക്യ രഹാന(77)യും ചേര്‍ന്നുള്ള 141 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ആദ്യ ദിനം മാന്യമായ സ്കോര്‍ ലഭിക്കാന്‍ കാരണമായത്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒമ്പത് റണ്‍സും രോഹിത് ശര്‍മ രണ്ടും റണ്‍സും മാത്രമാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. അശ്വിന് 26 റണ്‍സ് നേടി. ആദ്യ ദിനം പിരിയുമ്പോള്‍ വൃ്ദ്ധിമാന് സാഹ 14(22) യും റണ്‍സൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
ഇന്ത്യന്‍ ബാറ്റിങ്ങിനെ മാറ്റ് ഹെന്‍ട്രിയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിരയാണ് തകര്‍ത്തത്. ന്യൂസിലാന്റിനായി മാറ്റ് ഹെന്‍ട്രി മൂന്നും ജീതന്‍ പട്ടേല്‍ രണ്ടും നീല്‍ വാഗ്നറും ട്രെന്റ് ബോള്‍ട്ടും ഓരോ വിക്കറ്റ് വീതം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."