മലയോര മേഖലകളിലെ കുരങ്ങ് ശല്യം: നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
താമരശേരി: മലയോര മേഖലയായ അടിവാരം- മുപ്പതേക്ര ഭാഗങ്ങളിലെ കുരങ്ങ് ശല്യം ഇല്ലാതാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അടിവാരം ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കാടുകളില്‍ നിന്നും കൂട്ടത്തോടെ കുരങ്ങുകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷികളും മറ്റും നശിപ്പിക്കുകയും, കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. വീടുകളില്‍ നിന്നും ഭക്ഷണ പദാര്‍ഥങ്ങള്‍ എടുത്തുകൊണ്ട് പോകുക, തെങ്ങ്, കവുങ്ങ്, കൊക്കോ എന്നിവയുടെ കായ്ഫലങ്ങള്‍ നശിപ്പിക്കുക, തുടങ്ങിയവ കാരണം പ്രദേശത്തെ ജന ജീവിതത്തിനു ഭീഷണിയായിരിക്കുകയാണ്. നിരന്തരം അധികൃതരോട് പരാതിപ്പെട്ടിട്ടും ഇന്നേവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുടിയേറ്റ കര്‍ഷക മേഖലയായ അടിവാരത്ത് കൃഷിയാണ് പ്രധാനമായും ജനങ്ങളുടെ ജീവിനോപാധി.
അടിയന്തിരമായി കുരങ്ങ് ശല്യത്തിന് അറുതി വരുത്തണമെന്നും അല്ലാത്തപക്ഷം പ്രദേശത്തെ കര്‍ഷകരെയും പൊതുജനങ്ങളെയും സംഘടിപ്പിച്ച് ഫോറസ്റ്റ് ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ ശക്തമായ സമരപരിപാടിക്ക് രൂപം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മുഹമ്മദ് ഷാഫി അധ്യക്ഷനായി. മുസ്താഖ്, അദിനാന്‍, അനന്തു, സഫ്‌വാന്‍, മുഹമ്മദ് അനീഷ്, അജ്മല്‍, നവാസ് എന്നിവര്‍ സംസാരിച്ചു. അസ്‌നാദ് സ്വാഗതവും മുഹമ്മദ് ഷാമില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."