HOME
DETAILS
MAL
തുരുത്തില് നിന്നു മണലെടുക്കുന്നതായി ആക്ഷേപം
backup
October 01 2016 | 22:10 PM
ചെറുവത്തൂര്‍: വിനോദ സഞ്ചാര സാധ്യതകളെ തകര്‍ക്കുന്ന തരത്തില്‍ കാവുഞ്ചിറ തുരുത്തില് നിന്നു മണലെടുക്കുന്നതായി ആക്ഷേപം. മടക്കര തുറമുഖത്തേക്കുള്ള ബോട്ട് ചാലില്‍ നിന്നു മണലെടുക്കാനുള്ള നിര്‍ദേശം മറികടന്നു തുരുത്തിലെ മണല്‍ കൊണ്ടുപോകുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
തുരുത്തിലെ വിനോദ സഞ്ചാര പദ്ധതിക്കായി 7.9 കോടിയുടെ പ്രപ്പോസല്‍ സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടെ നിന്ന് ഒരുതരത്തിലുള്ള മണലെടുപ്പും അനുവദിക്കരുതെന്നാണു ജനങ്ങളുടെ ആവശ്യം.
ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് അധികൃതര്‍ ഇക്കാര്യം പോര്‍ട്ട് വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും മണലെടുപ്പ് കഴിഞ്ഞ ദിവസങ്ങളിലും തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."