രാഫിക് സിഗ്നല്‍ ലൈറ്റ് മിഴിയടച്ചിട്ട് മാസങ്ങള്‍
ട്
തൃപ്രയാര്‍: തീരദേശ ദേശീയപാതയിലെ പാലപ്പെട്ടി കൊടുവളവിലെ കിഴക്കേ ഭാഗത്തെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് മിഴിയടച്ചിട്ട് മാസങ്ങള്‍. ഇതുവരെയും സിഗ്നല്‍ ലൈറ്റ് തെളിയിക്കാന്‍ നടപടിയായില്ല. നിരന്തരം അപകടങ്ങളും അപകടമരണങളും സംഭവിക്കുന്ന കെടുംവളവാണിത്. അപകടങ്ങള്‍ കുറക്കാന്‍ വേണ്ടി 2015ല്‍ വലപ്പാട് പൊലിസിന്റെ നേതൃത്വത്തില്‍ ട്രാഫിക് ക്രമീകരണ സമിതിയാണ് കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് വളവുകളില്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. കിഴക്കേ വളവിലെ സിഗ്നല്‍ ആറുമാസം മുമ്പാണ് മിഴിയടച്ചത്. അതോടെ വളവിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് പ്രയാസമായി. കിഴക്കേ വളവില്‍ ഏതാനും ദിവസം മുമ്പ് രോഗിയുമായി പോയിരുന്ന ആംബുലന്‍സും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ഇവിടെ വാഹനങ്ങള്‍ ഇടിച്ചു കയറുന്നത് നേരത്തെ പതിവായിരുന്നത് ട്രാഫിക് സിഗ്നല്‍ ലൈറ്റ് വെച്ചതിനുശേഷം അപകടങ്ങളില്‍ കുറവു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."