പറഞ്ഞത് തിരുത്തി വി.എസ്; സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ല
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ യു.ഡി.എഫ് എം.എല്‍.എമാരുടെ സത്യാഗ്രഹ സമരത്തോടുള്ള സര്‍ക്കാര്‍ നയം തെറ്റാണെന്ന പ്രസ്താവന തിരുത്തി വി.എസ് അച്യുതാനന്ദന്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും എസ്.ബി.ഐ- എസ്.ബി.ടി ലനയത്തെക്കുറിച്ചാണ് താന്‍ ഉദ്ദേശിച്ചതെന്നും വി.എസ് പറഞ്ഞു.
സര്‍ക്കാരും താനും രണ്ടു തട്ടിലാണെന്ന പ്രചരണം നടക്കുന്നുണെന്നും വി.എസ് പറഞ്ഞു.
സ്വാശ്രയ പ്രശ്നം ഉന്നയിച്ച് യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഒത്തുതീര്‍പ്പാക്കണമെന്നും സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നുമാണ് വി.എസ് നേരത്തെ പറഞ്ഞത്.
ഇതു വിവാദമായതോടെയാണ് വി.എസ് പ്രസ്താവന പിന്‍വലിച്ചത്. വി.എസിനെ വിമര്‍ശിച്ചു കൊണ്ട് മന്ത്രി ഇ.പി ജയരാജനും ഡി.വൈ.എഫ്.ഐ നേതാവ് എം.ബി രാജേഷും രംഗത്തെത്തിയിരുന്നു.
യു.ഡി.എഫ് നേതാക്കളും വി.എസിന്റെ വാക്കിനെ പരാമര്‍ശിച്ച് സര്‍ക്കാരിനെ ആയുധമാക്കി. നാളെ നിയമസഭയിലും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ പ്രതിപക്ഷം പ്രസ്താവന ഉപയോഗിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് വി.എസ് തിരുത്തിയതെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."