മദീന ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സിലെ പിരിച്ചു വിട്ട 1300 ലധികം ജീവനക്കാരെ തിരിച്ചെടുത്തു
മദീന: ലോകത്തെ തന്നെ ഏറ്റവും വലിയ ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസായ മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സിലെ പിരിച്ചു വിട്ട 1300 ലധികം ജോലിക്കാരെ തിരിച്ചെടുത്തു. ഇവിടുത്തെ ജോലിക്കു വേണ്ടി കരാര്‍ നടത്തുകയായിരുന്ന സഊദി ഓജര്‍ കമ്പനി തന്നെയാണ് വീണ്ടും ഇവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സിലെ കരാര്‍ താല്‍കാലികമായി സഊദി ഓജറില്‍ നിന്നും അവസാനിപ്പിക്കാന്‍ മന്ത്രാലയം എടുത്ത തീരുമാനത്തെ തുടര്‍ന്നായിരുന്നു തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായിരുന്നത്. മുഴുവന്‍ ജീവനക്കാരോടും ബന്ധപ്പെട്ട ഓഫീസുകളിലത്തെി കരാര്‍ അവസാനിപ്പിക്കുന്ന പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനും കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് മന്ത്രാലയം സഊദി ഓജറിന് തന്നെ കരാര്‍ നല്‍കാന്‍ തീരുമാനിച്ചതും തുടര്‍ന്ന് കമ്പനി തൊഴിലാളികളെ തിരിച്ചെടുത്തതും.
എന്നാല്‍ തിരിച്ചെടുത്ത ജീവനക്കാര്‍ക്ക് പുതിയ കരാര്‍ പ്രകാരമാണ് ജോലി നല്‍കുക. അഞ്ചു വര്‍ഷത്തെ പുതുക്കിയ കരാറില്‍ ഉണ്ടായിരുന്ന അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും കുത്തനെ വെട്ടി ചുരുക്കിയിട്ടുണ്ട്. എന്നാല്‍ ശമ്പളവും ആനുകൂല്യങ്ങളും കുറച്ച കമ്പനിയുടെ പുതിയ തീരുമാനം സഊദി തൊഴില്‍ നിയമത്തിനു എതിരാണെന്നും ജോലിയില്‍ തിരികെ പ്രവേശിക്കുന്ന കാര്യം ആലോചിക്കുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
വര്‍ഷങ്ങളോളമായി സഊദി ഓജര്‍ കമ്പനി കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലസിന്റെ കരാര്‍ ജോലികള്‍ ആരംഭിച്ചത്. എന്നാല്‍, സഊദി ഓജര്‍ കമ്പനിയെ ഈ വര്‍ഷം മുതല്‍ കരാര്‍ പുതുക്കി നല്‍കാതെ മാറ്റി പുതിയ കരാര്‍ കമ്പനിക്ക് നല്‍കാമെന്ന അധികൃതരുടെ തീരുമാനമാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ മൂന്നു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റും നല്‍കിയില്ലെന്ന പ്രശ്‌നത്തെ തുടര്‍ന്നാണ് സഊദി ഓജര്‍ കമ്പനിയെ മാറ്റി നിര്‍ത്താന്‍ ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ് അതോറിറ്റി തീരുമാനിച്ചത്. എന്നാല്‍ വീണ്ടും ടെണ്ടര്‍ വിളിച്ചപ്പോള്‍ മറ്റു 6 കമ്പനികള്‍ക്കിടയില്‍ നിന്നും സഊദി ഓജറിനെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തൊഴിലാളികള്‍ക്ക് പുതിയ കരാറില്‍ തൊഴില്‍ നല്‍കാന്‍ കമ്പനി തീരുമാനിച്ചത്.
സഊദി ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദീനയിലെ ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ് ലോകത്തിലെ തന്നെ ഏറ്റവും വലുതും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയോടെയാണ് പവര്‍ത്തിക്കുന്നത്. വര്‍ഷത്തില്‍ 10 മില്ല്യന്‍ ഖുര്‍ആന്‍ പ്രതികളാണ് ഇവിടെ നിന്നും അച്ചടിക്കുന്നത്. 39 ഭാഷകളിലായി 55 പരിഭാഷകളും ഇവിടെ നിന്നും അച്ചടിക്കുന്നുണ്ട്. 1985 മുതല്‍ ഇതുവരെയായി 128 മില്യണ്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പികളാണ് ഇവിടെ നിന്നും അച്ചടിച്ച് ലോകത്തിന്റെ ഭാഗങ്ങളിലേക്ക് അയച്ചത്. ഹജ്ജിനും ഉംറയ്ക്കും എത്തുന്ന തീര്‍ത്ഥാടകരില്‍ ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പ്രതികള്‍ സമ്മാനമായി നല്‍കി പോരുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."