മാധ്യമവിലക്ക്: എ.ജി ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണും
തിരുവനന്തപുരം: കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കിയ അഭിഭാഷകരുടെ നടപടിയില്‍ അഡ്വക്കേറ്റ് ജനറല്‍ ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച.
പ്രശ്നപരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യണമെന്ന് എ.ജിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതികളില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷമുണ്ടാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. മാധ്യമപ്രവര്‍ത്തരെ കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാത്ത അഭിഭാഷകരുടെ നിഷേധ നിലപാടിനെതിരേ നിയമസഭയില്‍ വി.ഡി സതീശന് എം.എല്‍.എ സബ്മിഷന് ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 29ന് കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."