HOME
DETAILS

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി

  
backup
October 04, 2016 | 6:27 AM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%b5%e0%b5%86%e0%b4%b3

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ നിര്‍ദേശം.

ആരോഗ്യനില വെളിപ്പെടുത്തി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറങ്ങുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി തള്ളി. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ആരോഗ്യ നില അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു. 

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാന്‍ പറ്റിയ മാനസികവും ശാരീരികവുമായ ആരോഗ്യം മുഖ്യമന്ത്രിക്കുണ്ടോയെന്നും  മുഖ്യമന്ത്രിയുടെ ചിത്രങ്ങളോടൊപ്പം മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കാന്‍ ആശുപത്രി അധികൃതരോട് നിര്‍ദേശിക്കണമെന്നും  ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിത ശ്വസിക്കുന്നതെന്നും അണുബാധ കുറയ്ക്കാനുള്ള മരുന്നുകള്‍ തുടരുന്നതായും അപ്പോളോ ആശുപത്രി വെളിപ്പെടുത്തി. ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ബീലിന്റെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയത്ത് അഭ്യാസപ്രകടനം; 8 വാഹനങ്ങൾ പിടിച്ചെടുത്ത് ഷാർജ പൊലിസ്

uae
  •  2 minutes ago
No Image

ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്‌കൂളുകളിൽ സൗജന്യ നാപ്കിൻ ഉറപ്പാക്കണമെന്ന് സുപ്രിം കോടതി

National
  •  9 minutes ago
No Image

ബഹ്‌റൈനില്‍ 'സ്വച്ച് ബഹ്‌റൈന്‍' ശുചീകരണ പ്രവര്‍ത്തനം; പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ സന്ദേശം

bahrain
  •  13 minutes ago
No Image

ഭർത്താവിന്റെ 'ക്രൂരമായ തമാശ'; കുടുംബാംഗങ്ങളുടെ മുന്നിൽ അപമാനിതയായ മോഡൽ ജീവിതം അവസാനിപ്പിച്ചു

crime
  •  28 minutes ago
No Image

വാക്കത്തിയുമായി വീട്ടിൽക്കയറി ആക്രമണം: ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

Kerala
  •  32 minutes ago
No Image

ആരോഗ്യ ടൂറിസം ശക്തമാക്കാന്‍ ബഹ്‌റൈനില്‍ പ്രത്യേക വിസയും നിയന്ത്രണ സമിതിയും

bahrain
  •  34 minutes ago
No Image

സർജാപൂരിന്റെ വിധി മാറ്റിയെഴുതിയ ദീർഘദർശി; അപ്രതീക്ഷിതമായി അവസാനിച്ച കോൺഫിഡന്റ് ഗ്രൂപ്പ് അമരക്കാരന്റെ ജീവിത പോരാട്ടം

Kerala
  •  41 minutes ago
No Image

ഒമാനി റിയാല്‍ 238 ഇന്ത്യന്‍ രൂപ കടന്നു, പ്രവാസികള്‍ക്ക് നേട്ടം

oman
  •  an hour ago
No Image

ഷാർജ ഭരണാധികാരിക്ക് പോർച്ചുഗലിന്റെ പരമോന്നത സാംസ്കാരിക പുരസ്കാരം; 'ഗ്രാൻഡ് കോളർ ഓഫ് കാമോസ്' നേടുന്ന ആദ്യ അറബ് വ്യക്തിയായി ശൈഖ് സുൽത്താൻ

uae
  •  an hour ago
No Image

ആഗോള ഉച്ചകോടികളില്ലാത്ത ആഴ്ചകൾ അപൂർവ്വം; അന്താരാഷ്ട്ര സമ്മേളനങ്ങളും ഉച്ചകോടികളും യുഎഇയിൽ നടക്കുന്നതിനു പിന്നിലെ കാരണമിത്

uae
  •  an hour ago